തലശേരി: സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് നൈറ്റ് സംഘാടകസമിതി ഓഫീസ് 12ന് വൈകിട്ട് നാലിന് മന്ത്രി എ കെ ബാലന് ഉദ്ഘാടനം ചെയ്യും. ശാരദാകൃഷ്ണയ്യര്‍ ഓഡിറ്റോറിയത്തിന് സമീപത്തെ തലശേരി വില്ലേജ്ഓഫീസിന് മുകളിലാണ് സംഘാടകസമിതി ഓഫീസ് പ്രവര്‍ത്തിക്കുക. സപ്തംബര്‍ 10ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായിവിജയനാണ് ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിക്കുക. എം ജയചന്ദ്രന്, കെ എസ് ചിത്ര, സയനോരഫിലിപ്പ് ഉള്‍പ്പെടെയുള്ള ഗായകര്‍ അണിനിരക്കുന്ന ഗാനമേള, വിനീത്, ലക്ഷ്മിഗോപാലസ്വാമി, ശോഭന, വിനീത്കുമാര്‍ എന്നിവരുടെ നൃത്തം, രമേഷ്പിഷാരടി ഉള്‍പ്പെടെ അണിനിരക്കുന്ന കോമഡിഷോ എന്നിവയുമുണ്ടാവും. മൂന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാപരിപാടികളാണ് അരങ്ങിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: