ഇരിട്ടി: ഇരിട്ടി മലനാട് ക്രിയേഷന്‍സിന്റെ ബാനറില്‍ ഇ.വി.ജോണിന്റെ കഥയില്‍ മോഡി രാജേഷ് സംവിധാനം ചെയ്യുന്ന പലായനം എന്ന ഹ്രസ്വ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം മിമിക്രി, സിനിമാ, സീരിയല്‍ താരം മട്ടന്നൂര്‍ ശിവദാസന്‍ നിര്‍വഹിച്ചു. ഇരിട്ടി മാരാര്‍ജി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.ഡി.ബിന്റോ അദ്ധ്യക്ഷത വഹിച്ചു. ബാബു വള്ളിത്തോട്, കെ.പി.സത്യന്, മാസ്റ്റര്‍ ശ്രീഹരി, മഹേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.കെ.വിജയന് സ്വാഗതവും, സാവിത്രി ശ്രീധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: