കണ്ണൂര്‍: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം 17 ന് താവക്കര പാര്ക്കന്സണ് ഓഡിറ്റോറിയത്തില്‍ നടത്താന്‍ ജില്ലാ പ്രസിഡണ്ട് സി.സി.രവീന്ദ്രന് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ് എന്നീ ബ്ലോക്കുകളുടെ ബ്ലോക്ക് സമ്മേളനം ഇന്ന് തളിപ്പറമ്പ് വിവേകാനന്ദ വിദ്യാലയത്തില്‍ രാവിലെ 10 മണിക്ക് നടത്താനും യോഗം തീരുമാനിച്ചു. പെന്‍ഷന്‍കാര്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. എം.പി.ബാലന് മാസ്റ്റര്‍, പി.ബാലന്, എസ്.പരമേശ്വരന് എന്നിവര്‍ സംസാരിച്ചു. എ.കെ.രാമകൃഷ്ണന് സ്വാഗതവും എം.വി.പ്രഭാകരന് നന്ദിയും പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎം അക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷിന്റെ വിയോഗത്തില്‍ യോഗം അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: