ശ്രീകണ്ഠപുരം: കനത്ത മഴയില്‍ പഴകിയ കെട്ടിടം ഇടിഞ്ഞുവീണു. ശ്രീകണ്ഠപുരം പയ്യാവൂര്‍ റോഡരികില്‍ സെന്‍ട്രല്‍ ജംഗ്ഷന് സമീപത്തുള്ള പഴകിയ കെട്ടിടമാണ് കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്. തലനാരിഴക്കാണ് വന്‍ ദുരുന്തം ഒഴിവായത്. തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഇരുഭാഗത്തും കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി യാത്രക്കാരും വാഹനങ്ങളും പോകുന്ന റോഡരികിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകള്പഴക്കമുള്ളനിരവധി കെട്ടിടങ്ങള്‍ ഈ മേഖലയില്‍ ഉണ്ട്. ഇതൊന്നും പൊളിച്ചുമാറ്റാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: