കണ്ണൂര്‍: ഉഗ്രവിഷമുള്ള രാജവെമ്പാലക്കുഞ്ഞുങ്ങളെ ജനവാസകേന്ദ്രങ്ങളോട് അടുത്തുള്ള വനത്തില്‍ തുറന്നുവിട്ട വനംവകുപ്പിന്റെ നടപടി തികച്ചും തെറ്റാണെന്ന് കേരള വികാസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജോസ് ചെമ്പേരി പറഞ്ഞു. ഇതുമൂലം ഒരു രാജവെമ്പാല വന്ന സ്ഥാനത്ത് ഉടനെ തിരിച്ചെത്താന്‍ പോകുന്നത് ഇരുപതെണ്ണമാണ്. മനുഷ്യ ജീവന് തീരെ വിലകല്‍പ്പിക്കാത്ത മൃഗസ്നേഹം ആര് പ്രകടിപ്പിച്ചാലും അതിനെ ശക്തമായി എതിര്‍ക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: