ശ്രീകൃഷ്ണപുരം: വിടിബി കോളേജില്‍ എസ്എഫ്ഐയുടെ ഗുണ്ടായിസം. എബിവിപി, കെഎസ്യു അടക്കം ഒരു സംഘടനാ പ്രവര്‍ത്തകരെയും നോമിനേഷന് കൊടുക്കാന്‍ അനുവദിക്കാതെ എസ്എഫ്ഐക്കാര്‍ തടഞ്ഞുവച്ചു.
എസ്എഫ്ഐ ഒഴികെ മറ്റ് സംഘടനയില്‍ മത്സരിക്കാന്‍ തയ്യാറായവരെ അവരുടെ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയും വിദ്യാര്‍ത്ഥികളെ കൊല്ലുമെന്ന് പറഞ്ഞും തിരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തി.
നാമനിര്‍ദേശ പത്രിക നല്‍കുന്നവരെ മുറിയില്‍ പൂട്ടിയിട്ട് അനുവദിച്ച സമയം കഴിയുന്നതുവരെ പുറഞ്ഞു വിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അക്രമം കൊണ്ടും ഭീക്ഷണി കൊണ്ടും യൂണിയന് ഭരണം നേടി ജനാധിപത്യത്തെ കുഴിച്ചുമൂടുകയാണ് എസ്എഫ്ഐക്കാര്‍ ചെയ്തതെന്ന് ബിജെപി, കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു.
ജനാധിപത്യത്തില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന സിപിഎം അക്രമത്തിലൂടെ സമൂഹത്തില്‍ പിടിച്ചു നിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നേതാക്കള്‍ കൂട്ടി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: