കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു റദ്ദാക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന് നല്കിയ ഹര്‍ജിയില്‍ മൂന്നു വോട്ടര്‍മാരെ ആഗസ്റ്റ് 10ന് ഹാജരാക്കാന്‍ ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച പിബി അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന് തോറ്റത്.
വിദേശത്ത് ജോലി നോക്കുന്നവരുടെയും മരിച്ചുപോയവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നെന്നും ഇതാണ് തന്റെ തോല്‍വിക്കു കാരണമായതെന്നും ആരോപിച്ചാണ് കെ സുരേന്ദ്രന് ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ 259 വോട്ടര്‍മാര്‍ക്കാണ് ഹാജരായി മൊഴി നല്കാന് ഹൈക്കോടതി സമന്‍സ് നല്‍കിയത്. എന്നിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് മൂന്നു പേര്‍ക്കെതിരെ ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചത്.
ബൂത്ത് നമ്പര്‍ 43 ലെ വോട്ടറായ ആനേക്കല്ല് സ്വദേശി ഉമ്മര്‍ ഫാറൂഖ്, ബൂത്ത് നമ്പര്‍ 60 ലെ വോട്ടറായ ഉപ്പള സ്വദേശി ജബ്ബാര്‍, ബൂത്ത് നമ്പര്‍ 85 ലെ വോട്ടറായ കുമ്പള സ്വദേശി മൊയ്തീന് കുഞ്ഞി എന്നിവരെ ഹാജരാക്കാനാണ് ഹൈക്കോടതി വാറന്റ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: