ഉദുമ: ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ വീട് ശ്രീ വയനാട്ടു കുലവന് തെയ്യം കെട്ട് മഹോത്സവം 2018 ഏപ്രില്‍ 6,7,8 തീയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് 18ന് കൂവ്വം അളക്കല്‍, ഏപ്രില്‍ നാലിന് കലവറ നിറയ്ക്കല്‍.
ആഘോഷ കമ്മറ്റി രൂപീകരണ യോഗം കെ.കുഞ്ഞിരാമന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുട്ടികൃഷ്ണന് കൊപ്പല്‍ അധ്യക്ഷത വഹിച്ചു. കൊപ്പല്‍ പ്രഭാകരന്, റിട്ട:എസ്പി എ.ബാലകൃഷ്ണന് നായര്‍, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന് ആയത്താര്‍, അഡ്വ.കെ. ബാലകൃഷ്ണന്, പി.വി.അശോക് കുമാര്‍, കാപ്പുങ്കയം കുഞ്ഞിരാമന് നായര്‍, മുങ്ങത്ത് ദാമോദരന്‍, ഭാസ്കരന് നായര്‍ എരോല്‍, നാരായണന് ചൂരിത്തോട്, റഹ്മാന് പൊയ്യയില്‍, സി.കെ.ഭാസ്കരന്, വി.കുഞ്ഞിരാമന്, കെ.പ്രഭാകരന് തെക്കേക്കര, പ്രീന മധു, കെ. വി.അപ്പു, കൊപ്പല്‍ ചന്ദ്ര ശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി സി.എച്ച്.നാരായണന് (ചെയര്മാന്), പി.വി.അശോക് കുമാര്‍ (വര്‍ക്കിങ് ചെയര്മാന്), ശ്രീധരന് പള്ളം (ജനറല്‍ കണ്‍വീനര്‍), പി.പി.ചന്ദ്രശേഖരന് (ട്രഷറര്‍), കൊപ്പല്‍ പ്രഭാകരന്(വര്ക്കിങ്ങ്കോഡിനേറ്റര്), സി.എം.ഭാസ്ക്കരന്‍ അങ്കകളരി, കൊപ്പല്‍ ചന്ദ്രശേഖരന്, കെ.വി.രമണന്, എന്‍.കെ.സന്തോഷ് കുമാര്‍, മധു പൊന്നന്‍സ്, രവി ചൂരിക്കോട്(കണ്‍വീനര്‍മാര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: