തൃക്കരിപ്പൂര്‍: പാര്‍ട്ടി നടപടിക്ക് വിധേയനായ സിപിഎം യുവനേതാവ് സ്പീക്കര്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യസംഘാടകനായത് അണികളില്‍ അമര്‍ഷം പുകയുന്നു. പാര്‍ട്ടി കുടുംബത്തില്‍പെട്ട യുവതിക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയനായ സിപിഎം തൃക്കരിപ്പൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പി.കെ.വിനോദാണ് ഇന്നലെ ആയിറ്റിയില്‍ സ്പീക്കര്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യസംഘാടകനായത്.
നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയില്‍ നിന്നും ആയിറ്റി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ വിനോദ് ആയിറ്റി സിപിഎം നിയന്ത്രണത്തിലുള്ള ക്ലബിന്റെ കെട്ടിടോദ്ഘാടനത്തിന്റെയും, ജൂബിലി ആഘോഷ പരിപാടിയിടെയും മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ചത് അണികളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായി.
സിപിഎം സംസ്ഥാന കമ്മറ്റി അംഗം കെ.കുഞ്ഞിരാമന്, തൃക്കരിപ്പൂര്‍ എം എല്‍ എ എം.രാജഗോപാല്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വിഗോവിന്ദന്, സിപിഎം ഏരിയാ സെക്രട്ടറി ഇ.കുഞ്ഞിരാമന് എന്നിവര്‍ സംബന്ധിച്ച പരിപാടിയിലാണ് സംഘാടക സമിതി ചെയര്‍മാനെന്ന നിലയില്‍ വിനോദ് മുഖ്യസംഘാടകനായെത്തിയത്.
പരിപാടിയുടെ റിപോര്‍ട്ട് അവതരിപ്പിച്ചതും വിനോദായിരുന്നു. രണ്ടാഴ്ച മുമ്പാണ് വിനോദിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതിന്റെ മഷി ഉണങ്ങും മുമ്പാണ് വിനോദ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടിയുടെ മുഖ്യ സംഘാടകനായത്. ഇത് പ്രവര്‍ത്തകരിലും അനുഭാവികളിലും കടുത്ത അമര്‍ഷത്തിന് കാരണമായിരിക്കുകയാണ്. നേതൃത്വത്തിന്റെ അറിവോടെ തന്നെയാണ് വിനോദ് പരിപാടിയുടെ നേതൃനിരയിലെത്തിയതെന്നും ആക്ഷേപമുണ്ട്. സിപിഎമ്മില്‍ രൂപപ്പെട്ട വിഭാഗിയ പ്രവര്‍ത്തനത്തിന് കൂടുതല്‍ ശക്തി പകരാനേ ഇത് ഉപകരിക്കുവെന്ന് രാഷ്ട്രീയ നിരീക്ഷ കര് പറയുന്നു.
വിനോദിനെതിരെ ആദ്യം നേതൃത്വ നടപടിയെടുക്കാന്‍ തയ്യറാകാത്തത് വലിയ പ്രതിഷധങ്ങള്‍ക്ക് കാരണമായിരുന്നു. ജില്ലാ നേതാക്കളില്‍ ചിലരാണ് വിനോദിനെ സംരക്ഷിക്കുന്നതെന്നാണ് അണികളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: