അഹമ്മദാബാദ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ഗുജറാത്തില്‍ ആക്രമണം. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെതിരെ അക്രമികള്‍ കരിങ്കൊടി കാണിക്കുകയും കാറിന് കല്ലെറിയുകയും ചെയതു. ബനാകാന്ത ജില്ലയില്‍ സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു സംഭവം.
ധനീറയിലെ പ്രളയബാധിത പ്രദേശത്തിലേക്കുളള യാത്രക്കിടയില്‍ രാഹുലിന് നേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നുവെന്ന പൊലീസ സൂപ്രണ്ട് നീരജ ബദുഗുജാര്‍ അറിയിച്ചു. കല്ലേറില്‍ കാറിന്റെ വിന്ഡോകളിലൊന്നിന് കേടു വന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ആറ് കോണ്‍ഗ്രസ എം.എല്‍.എമാര്‍ക്കൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: