തിരുവനന്തപുരം : മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് ശരിയായ നടപടിയല്ലെന്ന പാര്‍ട്ടി സെക്രട്ടറിയുടെ വാദം തിരുത്തി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് . ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥയില്‍ ഇത്തരം കാര്യങ്ങള്‍ സ്വാഭാവികവും അനിവാര്യവുമാണെന്നും. ഒരു ഭരണഘടനാസ്ഥാപനം മറ്റൊരു സ്ഥാപനത്തിനു മേല്‍ അധികാരം പ്രയോഗിച്ചതായി കണക്കാക്കേണ്ടെതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയില്‍ നിന്ന് ഗവര്‍ണര്‍ക്കോ,ഗവര്‍ണറില്‍ നിന്ന് മുഖ്യമന്ത്രിക്കോ വിവരങ്ങള്‍ ആരായുന്നതില്‍ തടസമില്ലെന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ക്രമസമാധാന നില തകരാറായതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത് .കേന്ദ്ര ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയോട് വിവരങ്ങള്‍ ഫോണില്‍ ആരാഞ്ഞിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: