ഇരിട്ടി: ഇരിട്ടി പ്രഗതി കരിയര്ഗൈഡന്സില് നിന്നും പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനിക്ക് ജില്ലാതലത്തില്‍ ഒന്നാം റാങ്ക്. പേരാവൂര്‍ പെരുമ്പുന്നയിലെ കൃഷ്ണകൃപയില്‍ ജയനാരായണന്റെ ഭാര്യ എന്‍.ആതിരക്കാണ് ജില്ലാതലത്തില്‍ നടന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചത്. എംഎസ്സി ബിരുദധാരിയായ ആതിര രണ്ടു വര്‍ഷമായി പ്രഗതിയില്‍ പഠനം നടത്തിവരികയാണ്. ഇതിനിടയില്‍ വിഎച്ച്എസ്എസ് ലാബ് അസിസ്റ്റന്റ് പരീക്ഷയില്‍ രണ്ടാംറാങ്കും കേരളാ ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് നടത്തിയ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ മൂന്നാംറാങ്കും നേടിയിരുന്നു. കെ എല്‍ഡി പരീക്ഷ റാങ്കോടെ പാസ്സായതിനെത്തുടര്‍ന്ന് മൂന്നുമാസം മുന്‍പ് ആതിരസറസറ ധര്‍മ്മശാലയിലെ ഓഫീസില്‍ നിയമനവും ലഭിച്ചു.
ആതിരയെ കൂടാതെ ഇതേ പരീക്ഷയില്‍ പ്രഗതിയിലെ വിദ്യാര്‍ത്ഥികളായ ശരണ്യ രണ്ടാം റാങ്കും മിഥുന് രാജ് പതിമൂന്നാം റാങ്കും, ശ്രീരഞ്ജിനി ഇരുപത്തിയാറാം റാങ്കും നേടി. ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ പരീക്ഷയില്‍ റാങ്കുകളുടെ പട്ടിക നീണ്ടതോടെ ഇരിട്ടി പ്രഗതി കരിയര്‍ ഗൈഡന്‍സിന്റെ പ്രശസ്തിയില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി ചാര്‍ത്തപ്പെട്ടിരിക്കുകയാണ്. ആതിരയുടെ ഭര്‍ത്താവ് ജയനാരായണന്‍ പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. ഏകമകന് നാലുവയസ്സുകാരന് സ്വസ്തിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: