കാഞ്ഞാര്‍: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തൊടുപുഴ-മൂലമറ്റം റോഡില്‍ ഉണ്ടായത് എട്ടോളം അപകടങ്ങള്‍. അശ്രദ്ധമായ ഡ്രൈവിങും അമിതവേഗതയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. ഇന്നലെ ഉണ്ടായ അപകടം നിരപ്പാര്‍ന്ന സ്ഥലത്താണ് നടന്നത്. മഴയുള്ള സമയത്ത് അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് ഇന്നലത്തെ അപകടത്തിന് കാരണം.
ശങ്കരപ്പിളളി കാക്കൊമ്പ് ജങ്ഷനില്‍ സ്കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി രണ്ട് വിദ്യാത്ഥികള്‍ക്ക് പരിക്കേറ്റത് ഒരാഴ്ച മുമ്പാണ്. കാഞ്ഞാര്‍ കൂര വളവില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചു കയറിയതും അടുത്തിടെയാണ്. ഭാഗ്യം കൊണ്ടാണ് വീട്ടുകാര്‍ അപകടത്തില്‍ പെടാതിരുന്നത്. കുടയത്തൂര്‍ ശരംകുത്ത
ിയില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്.
അന്നു തന്നെയാണ് കാഞ്ഞാര്‍ വാഗമണ്‍ ജങ്ഷനില്‍ അമിത വേഗതയിലെത്തിയ ബൈക്ക് കാറിലിടിച്ച് അപകടം സംഭവിച്ചത്. ഉച്ചയോടെ എല്‍ഡിസി പരീക്ഷ എഴുതുവാന്‍ വന്നവരുടെ ബൈക്ക് കോളപ്രയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് പരിക്കേറ്റിരുന്നു.
തൊടുപുഴ മൂലമറ്റം റോഡില്‍ വാഹനങ്ങളുടെ അമിതവേഗത്തെക്കുറിച്ച് ഏറെ പരാതികള്‍ ഉയര്‍ന്നതാണ്. വാഹനങ്ങളുടെ വേഗപരിധി പരിശോധിക്കുവാനുള്ള യാതൊരു നടപടിയും അധികൃതര്‍ കൈക്കൊള്ളുന്നില്ല.
ഇരുചക്രവാഹനങ്ങള്‍ ശരവേഗതയിലാണ് ഇതുവഴി പായുന്നത്. ലൈസന്‍സ് ഇല്ലാതെയും വാഹനമോടിക്കുന്നവര്‍ ഉണ്ട്. നിരത്തുകളില്‍ കര്‍ശന പരിശോധനനടത്തണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: