ആലപ്പുഴ: ചരക്കുസേവന നികുതി നിലവില്‍ വന്ന് ഒരുമാസം പിന്നിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജിഎസ്ടി നടപ്പാക്കിയതുമൂലമുണ്ടായ ഗുണദോഷ വശങ്ങളുടെ യഥാര്‍ത്ഥ ചിത്രം സമൂഹത്തിന് ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
ജിഎസ്ടി നടപ്പാക്കിയതുമൂലമുള്ള സാങ്കേതിക -പ്രായോഗിക ബുദ്ധിമുട്ടുകള്‍ കേരളത്തില്‍ വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വന്‍കിട കമ്പനികള്‍ ഉത്പന്നങ്ങള്‍ വിലക്കുറവ് നല്‍കാത്തത് സംസ്ഥാനത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് ഉത്പന്നങ്ങള്‍ക്ക് വിലകുറയ്്ക്കാന് കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
എല്ലാ ഉത്പന്നങ്ങളുടെയും യഥാര്‍ത്ഥ വില്‍പ്പന വില പ്രസിദ്ധപ്പെടുത്താന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഉത്പന്നങ്ങളുടെ വില ഉയരാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: