Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബോഫോഴ്‌സ്: പുതിയ വെളിപ്പെടുത്തലും പുനരന്വേഷണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 08:47 pm IST
in Vicharam

2016 ആഗസ്ത് 17ന് ലക്‌നൗ രാംമനോഹര്‍ ലോഹ്യ നിയമസര്‍വ്വകലാശാലയുടെ സ്ഥാപന ദിനാഘോഷത്തില്‍ പങ്കെടുത്ത് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. ”രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കരുത്. അവര്‍ ജയിലില്‍ കിടന്നാല്‍ രാഷ്‌ട്രീയം എങ്ങനെ മുന്നോട്ട് പോകും?. ഞാന്‍ കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്നപ്പോള്‍ ബൊഫേഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ അപ്രത്യക്ഷമാക്കിയിട്ടുണ്ട്”. മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ മുലായത്തിന്റെ തുറന്നുപറച്ചില്‍ ദേശീയരാഷ്‌ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കാന്‍ ശക്തിയുള്ളതായിരുന്നിട്ടും എന്തുകൊണ്ടോ അവഗണിക്കപ്പെട്ടു.

രാഷ്‌ട്രീയ നേതാവിനെ (നേതാക്കളെ) സംരക്ഷിക്കാനാണ് ഫയലുകള്‍ മുക്കിയതെന്ന് മുലായത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. ബൊഫേഴ്‌സില്‍ പ്രതിയായിരുന്ന രാഷ്‌ട്രീയ നേതാവ് അന്നത്തെ പ്രധാനമന്ത്രി രാജീവാണ്. അധികാരത്തിന്റെ ആജ്ഞാശക്തിയാല്‍ സിബിഐ അന്വേഷണം അട്ടിമറിച്ചും നീതിന്യായ വ്യവസ്ഥയെ അപഹസിച്ചുമാണ് കോണ്‍ഗ്രസ് രാജീവിനെ രക്ഷിച്ചെടുത്തത്. 64 കോടി രൂപക്ക് രാജ്യത്തെ ഒറ്റിയ യൂദാസ് രാജീവെന്നാണ് മുലായവും പറഞ്ഞുവെക്കുന്നത്. ഫയല്‍ മുക്കാനുള്ള ഓര്‍ഡറെത്തിയത് ‘ടെന്‍ത് ജന്‍പതി’ല്‍ നിന്നാണോയെന്നും മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് മുലായത്തിനെതിരായ സിബിഐ അന്വേഷണങ്ങള്‍ പാതിവഴിയില്‍ അവസാനിച്ചത് ‘സൂപ്പര്‍ പ്രധാനമന്ത്രി’യുടെ ഇതിനുള്ള പാരിതോഷികമായിരുന്നോയെന്നും അറിയേണ്ടതുണ്ട്.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള അക്കാലത്തെ ഏറ്റവും വലിയ അഴിമതിയെന്നതും പ്രധാനമന്ത്രി തന്നെ പ്രതിക്കൂട്ടിലായതും വിഷയത്തെ ആളിക്കത്തിച്ചിരുന്നു. 1989ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബൊഫേഴ്‌സ് അഴിമതി കേന്ദ്രബിന്ദുവായി. ‘ഓരോ തെരുവിലും മുഴങ്ങുന്നു രാജീവ് ഗാന്ധി കള്ളനെന്ന്’ എന്നതായിരുന്നു അന്നത്തെ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം. കോണ്‍ഗ്രസ് 197 സീറ്റിലൊതുങ്ങി. 419 സീറ്റും 48 ശതമാനം വോട്ടുമായി 1984ല്‍ ഭരണമേറിയ രാജീവിന്റെ പരാജയം അഴിമതിയില്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പങ്കാളിത്തം ജനങ്ങള്‍ വിശ്വസിച്ചിരുന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്.

രാഷ്‌ട്രീയ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ അഴിമതി അന്വേഷിക്കാന്‍ 1987 ആഗസ്ത് ആറിന് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)യെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം അഴിമതിക്കാരെ വെള്ളപൂശി ജെപിസി സമര്‍പ്പിച്ച റിപ്പോര്‍ട്ട് രാജീവിന്റെ രാഷ്‌ട്രീയ പ്രസംഗത്തിന്റെ പകര്‍പ്പായിരുന്നു. 1990 ജനവരി 22ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 1991 മെയ് 21ന് രാജീവ് കൊല്ലപ്പെട്ടപ്പോള്‍ അന്വേഷണം അയഞ്ഞു. നരസിംഹ റാവു പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയതോടെ കേസ് അട്ടിമറിക്കാന്‍ ‘പ്രഥമ കുടുംബം’ നീക്കം നടത്തി. ഇടനിലക്കാരനും പ്രതിയുമായിരുന്ന ക്വത്‌റോച്ചിയെ ഇന്ത്യ വിടാന്‍ സര്‍ക്കാര്‍ അനുവദിച്ചു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് രാജീവ്, എസ്.കെ. ഭട്‌നഗര്‍, ക്വത്‌റോച്ചി, വിന്‍ചന്ദ തുടങ്ങിയവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

ഭട്‌നഗറും വിന്‍ചന്ദയും പിന്നീട് മരിച്ചു. 2002ല്‍ ദല്‍ഹി ഹൈക്കോടതി കേസ് നടപടികള്‍ റദ്ദാക്കിയെങ്കിലും സുപ്രീംകോടതി ഉത്തരവ് തിരുത്തി. വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ കേസ് അവസാനിപ്പിക്കാനുള്ള ചരടുവലികള്‍ ശക്തമായി. 2004ല്‍ രാജീവിനെയും 2005ല്‍ ഹിന്ദുജ സഹോദരന്മാരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയെങ്കിലും സിബിഐ സുപ്രീംകോടതിയെ സമീപിച്ചില്ല.

അപ്പീല്‍ നല്‍കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് 2016 ഡിസംബറില്‍ സിബിഐ സുപ്രീംകോടതിയില്‍ തുറന്നുപറഞ്ഞു. ഇതിനിടെ അര്‍ജന്റീനയില്‍ അറസ്റ്റിലായ ക്വത്‌റോച്ചിയെ വിട്ടുകിട്ടാനുള്ള അവസരം കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തി നഷ്ടപ്പെടുത്തി. ക്വത്‌റോച്ചിയെ വിട്ടുകിട്ടാത്തതിനാല്‍ കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുകയും 2011ല്‍ കോടതി അംഗീകരിക്കുകയും ചെയ്തു. രാജ്യത്തെ ഞെട്ടിച്ച അഴിമതിയില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ലെന്നത് കോണ്‍ഗ്രസ്സിന് പോലും നിഷേധിക്കാനാകാത്ത വസ്തുതയായി അവശേഷിക്കുന്നു.

സിപിഎമ്മിന്റെ ഇംഗ്ലീഷ് മുഖപത്രമെന്ന് വിശേഷണമുള്ള ‘ദ ഹിന്ദു’വിലൂടെ മാധ്യമപ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യമാണ് കോഴയിടപാടിലെ 350 രേഖകള്‍ വെളിച്ചത്താക്കിയത്. കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിന് വഴങ്ങി പൊടുന്നനെ ഹിന്ദു പിന്മാറിയെങ്കിലും ‘ഇന്ത്യന്‍ എക്‌സ്പ്രസ്’, ‘ദ സ്റ്റേറ്റ്‌സ്മാന്‍’ എന്നിവ ചിത്രയുടെ തുടര്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. സ്വീഡനില്‍ ബൊഫേഴ്‌സ് അഴിമതി അന്വേഷിച്ച സംഘത്തിന് നേതൃത്വം നല്‍കിയ സ്റ്റെന്‍ ലിന്‍സ്ട്രോം 31 വര്‍ഷത്തിന് ശേഷം ചിത്രയോട് നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വിഷയത്തെ വീണ്ടും സജീവ ചര്‍ച്ചയാക്കിയത്. ബൊഫേഴ്‌സുമായി കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് 1986 ജനുവരിയില്‍ രാജീവ് ഗാന്ധിയും സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ് പാമേയും വിമാന യാത്രക്കിടെ കോഴപ്പണം പങ്കുവെക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ഇപ്പോള്‍ ‘റിപ്പബ്ലിക് ടിവി’യുടെ എഡിറ്റോറിയല്‍ അഡ്‌വൈസറായി പ്രവര്‍ത്തിക്കുന്ന ചിത്രയോട് കഴിഞ്ഞ മാസം ലിന്‍സ്‌ട്രോം വെളിപ്പെടുത്തി.

ഇരുപ്രധാനമന്ത്രിമാരും ചര്‍ച്ച നടത്തിയതായ വിവരം ആദ്യമായാണ് പുറത്തുവരുന്നത്. കരാര്‍ ഒപ്പിടുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നെങ്കില്‍ ഇത് മറച്ചുവെയ്‌ക്കാന്‍ സാധിക്കുമായിരുന്നില്ല. ബൊഫോഴ്സ് മാനേജിങ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ആര്‍ഡ്ബോയുടെ സാനിധ്യത്തിലായിരുന്നു ചര്‍ച്ച. മരിക്കുന്നതിന് ആറ് മാസം മുന്‍പ് ആര്‍ഡ്‌ബോയാണ് ഇത് തന്നോട് വെളിപ്പെടുത്തിയതെന്നും ലിന്‍സ്‌ട്രോം വ്യക്തമാക്കി.

കോഴപ്പണം എങ്ങനെ വാങ്ങണമെന്നും കൈമാറ്റം ചെയ്യണമെന്നതും ഇരുവരും ചര്‍ച്ച ചെയ്തു. കോഴപ്പണം സ്വീകരിക്കണമെന്ന് ഒലോഫിനോട് രാജീവ് ആവശ്യപ്പെട്ടു. ബൊഫേഴ്‌സ് കമ്പനി സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ വ്യവസായ വികസനത്തിനായി പുതിയ കമ്പനി രൂപീകരിച്ച് 50 ദശലക്ഷം സ്വീഡിഷ് ക്രോണ്‍സ് കൈമാറി. നിലവില്‍ ഇതേ ആവശ്യത്തിനായി മറ്റൊരു കമ്പനിയുണ്ടായിരിക്കെയാണ് പുതിയത് രൂപീകരിച്ചത്. ബൊഫേഴ്‌സ് തോക്കിടപാടില്‍ ഈ കമ്പനിക്ക് പ്രധാന പങ്കുണ്ടായിരുന്നു. സ്വീഡനിലേക്ക് പണത്തിന്റെ ഒരുഭാഗം തിരിച്ചെത്തിച്ചുവെന്ന അന്നത്തെ അഭ്യൂഹം സ്ഥിരീകരിക്കുകയാണ് ലിന്‍സ്‌ട്രോമിന്റെ വാക്കുകള്‍. ഇന്ത്യയിലേക്ക് പണം കൈമാറുന്നത് എളുപ്പമാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. സൈന്യത്തിന്റ താല്‍പര്യപ്രകാരം കരാര്‍ ഫ്രാന്‍സിന് പോകുമെന്ന ആശങ്ക ബൊഫേഴ്‌സിനുണ്ടായിരുന്നു.

കരാര്‍ സംബന്ധിച്ച ചില വിവരങ്ങള്‍ പാര്‍ലമെന്റില്‍നിന്ന് മറച്ചുവെയ്‌ക്കാമെന്ന് ബൊഫേഴ്‌സിന് രാജീവ് ഉറപ്പ് നല്‍കിയതിന്റെ രേഖകളും റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ടു. അഴിമതി അന്വേഷിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ ചോര്‍ത്തി നല്‍കിയ രാജീവ് മുഴുവന്‍ വിവരങ്ങളും ജെപിസിക്ക് മുന്നിലെത്തുന്നത് തടയുമെന്നും ബൊഫേഴ്‌സിനെ അറിയിച്ചു. 1992ല്‍ ദാവോസില്‍ നടന്ന ലോകസാമ്പത്തിക ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി മാധവ് സിംഗ് സോളങ്കി സ്വീഡിഷ് വിദേശകാര്യ മന്ത്രി റെനെ ഫെല്‍ബറുമായി കൂടിക്കാഴ്ച നടത്തി സ്വീഡനിലെ കേസ് നടപടികള്‍ നിര്‍ത്തിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ ഒഴിവാക്കി നടത്തിയ രഹസ്യ കൂടിക്കാഴ്ചയില്‍ നെഹ്‌റു കുടുംബത്തിന്റെ ആവശ്യപ്രകാരം സോളങ്കി കുറിപ്പ് കൈമാറുകയായിരുന്നു.

കേസില്‍ പുനന്വേഷണ സാധ്യത ഇപ്പോള്‍ സജീവമായിട്ടുണ്ട്. തര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ ബിജെപി, വിഎച്ച്പി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനാ കുറ്റം അടുത്തിടെ കോടതി പുനഃസ്ഥാപിച്ചിരുന്നു. ഈ മാതൃക ബൊഫേഴ്‌സിലും പിന്തുടരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. തോക്കിടപാടുമായി ബന്ധപ്പെട്ട 1989, 1990 വര്‍ഷങ്ങളിലെ സിഎജി റിപ്പോര്‍ട്ടുകള്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി (പിഎസി) പരിശോധിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും കണ്ടെത്തി നല്‍കാന്‍ പിഎസി ഉപസമിതി ചെയര്‍മാനും ബിജെഡി അംഗവുമായ ഭര്‍തൃഹരി മഹ്താബ് പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതാനും ഫയലുകള്‍ നഷ്ടപ്പെട്ടതായി പ്രതിരോധ സെക്രട്ടറി സജ്ഞയ് മിത്ര വിശദീകരിച്ചു.

അന്വേഷണത്തിലെ പാളിച്ചകള്‍ പരിശോധിക്കാന്‍ സിബിഐയോടും ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ കേസ് പുനരന്വേഷിക്കാമെന്ന നിലപാടിലാണ് സിബിഐ. ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിനിപ്പുറം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ബൊഫേഴ്‌സ് അഴിമതി, കുടുംബത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിരിക്കുന്നു.

”കോഴപ്പണം രാജീവ് സ്വിസ് ബാങ്കിലിട്ടു”

1986 മാര്‍ച്ച് 24നാണ് 155 എംഎം പീരങ്കികള്‍ വാങ്ങുന്നതിനായി സ്വീഡനിലെ ബൊഫോഴ്‌സ് കമ്പനിയുമായി 1700 കോടിയുടെ കരാര്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടത്. ഇതിനായി ഇന്ത്യയിലെ ഭരണനേതാക്കളും ഉദ്യോഗസ്ഥരും 64 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

പ്രധാനമന്ത്രി രാജീവ്, പ്രതിരോധ മന്ത്രി വി.പി. സിംഗ്, പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്‌നഗര്‍ തുടങ്ങിയവര്‍ അഴിമതി നിഴലിലായി. സൈന്യം ആഗ്രഹിച്ചത് ബൊഫേഴ്‌സ് തോക്കുകളായിരുന്നില്ല. ഫ്രഞ്ച് ഹോവിസ്റ്ററാണ് ബൊഫേഴ്‌സിനേക്കാള്‍ മികച്ചതെന്ന് അന്നത്തെ കരസേനാ മേധാവി ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി (ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് നേതൃത്വം നല്‍കിയതും ഇദ്ദേഹമാണ്) പരസ്യമായി പിന്നീട് പ്രതികരിച്ചിരുന്നു. പരീക്ഷണത്തിനിടയില്‍ ബൊഫേഴ്‌സിനേക്കാള്‍ ശേഷി ഇതിനുണ്ടെന്നും കണ്ടെത്തി. എന്നാല്‍ കോഴപ്പണത്തില്‍ ഉന്മത്തനായ രാജീവ് സൈന്യത്തിന്റെ താല്‍പര്യം മറികടന്ന് ബൊഫേഴ്‌സിനെ സ്വീകരിച്ചു.

”അഴിമതി വാര്‍ത്ത പുറത്തുവന്നത് നോര്‍വെയില്‍നിന്നായിരുന്നു. അവിടെ ഒരു റേഡിയോ നിലയമാണ് മുഴുവന്‍ കഥയും പുറത്തുവിട്ടത്. എല്ലാ നിയമവും മറികടന്നാണ് രാജീവ് ഗാന്ധി ബൊഫേഴ്‌സിനു വേണ്ടി തീരുമാനമെടുത്തത്. സാഹചര്യ തെളിവുകളും അദ്ദേഹത്തിന്റെ ഇടപെടലുകളെ ബോധ്യപ്പെടുത്തുന്നതായിരുന്നു. രാജീവ് ഗാന്ധി സ്വിസ് ബാങ്കില്‍ പുതിയ അക്കൗണ്ട് തുറന്ന് അഴിമതിപ്പണം നിക്ഷേപിച്ചുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് എന്നോട് പറഞ്ഞു.

സോണിയാ ഗാന്ധിയുടെ മാതാപിതാക്കള്‍ക്കും കരാര്‍ ഗുണം ചെയ്തു. രഹസ്യമായ പണമിടപാടിന് പിന്നില്‍ രാജീവിന്റെയും സോണിയയുടെയും അടുത്ത സുഹൃത്തായിരുന്ന ക്വത്‌റോച്ചിയായിരുന്നു”. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ബിജെപിയുടെ എക്കാലത്തെയും വിമര്‍ശകനുമായ കുല്‍ദീപ് നയ്യാര്‍ ‘വരികള്‍ക്കപ്പുറം’ എന്ന ആത്മകഥയില്‍ പറയുന്നു. ഫയല്‍ അപ്രത്യക്ഷമാക്കി മുലായം രക്ഷിച്ചെടുത്ത രാഷ്‌ട്രീയ നേതാവ് ആരെന്ന് ഇതില്‍ വ്യക്തമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.