കാസര്‍കോട്: ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ വിവിധ നെയ്ത്ത് സഹകരണ സംഘങ്ങളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു വരുന്ന മുതിര്‍ന്ന നെയ്ത്തുകാരെ ആദരിക്കും. അഞ്ചിന് പെരിയയിലെ കേരള കേന്ദ്രസര്‍വ്വകലാശാല ആസ്ഥാനത്തെ സെമിനാര്‍ ഹാളില്‍ രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേന്ദ്രസര്‍വ്വകലാശാലയുടെ നാഷണല്‍ സര്‍വ്വീസ് സ്കീം സെല്ലിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൈത്തറി മേഖലയും ഭാരതീയ സംസ്കാരവും എന്ന വിഷയത്തെക്കുറിച്ച് കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.ചന്ദ്രന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: