കര്‍ഷകരുടെ രക്ഷയ്ക്കുവേണ്ടിയാണ് സഹകരണ സംഘങ്ങള്‍ ഉണ്ടാക്കിയത്. കര്‍ഷകര്‍ക്കുവേണ്ട പണം കുറഞ്ഞ പലിശയ്ക്കു കൊടുക്കാനും, അവന്റെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് സംസ്കരിച്ച് വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ച് വിലയുള്ളപ്പോള്‍ വിറ്റ് കൃഷി ലാഭകരമാക്കുന്നതിനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. നിങ്ങള്‍ ഉല്പ്പാദിപ്പിച്ചുകൊള്ളുക, ഞങ്ങള്‍ അത് സംഭരിച്ച് സംസ്കരിച്ച് വിലയുള്ളപ്പോള്‍ വിറ്റ് ലാഭം കൊയ്തുകൊള്ളാം എന്ന നിലപാടാണ് സംഘങ്ങള്‍ സ്വീകരിച്ചത്.
മൂന്നു പതിറ്റാണ്ടു കഴിഞ്ഞുള്ള 6% പലിശയ്ക്ക് കടം കൊടുക്കാന്‍ തുടങ്ങിയ സംഘങ്ങള്‍ 18% പലിശ പിരിവുകാരായി. കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞു. ഉല്‍പ്പാദന ചെലവിനനുസരിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാതെയും ആയി.
ഇന്നു 4% പലിശയ്ക്ക് കാര്‍ഷിക വായ്പ കൊടുക്കാന്‍ തുടങ്ങി എങ്കിലും തകര്‍ന്നടിഞ്ഞ കര്ഷകന് അത് ഉപയോഗിക്കാന്‍ കഴിയുന്നില്ല. വില കൂടുതലുള്ള കൃഷി ചെയ്യാന്‍ പോകുന്ന കര്ഷകന് ഉല്‍പ്പാദനം വര്‍ദ്ധിക്കുമ്പോള്‍ വില ഇടിവുകൊണ്ട് നഷ്ടത്തിലാകുന്നു. കര്‍ഷകര്‍ ഉണ്ടാക്കിയ സംഘങ്ങള്‍ ഇന്ന് ഒരുപറ്റം സ്ഥാപിത താല്‍പ്പര്യക്കാരുടെ കയ്യിലാണ്.
70 വര്‍ഷങ്ങള്‍ മുന്‍പ് 27 രൂപാ മുടക്കി ഷെയര്‍ എടുത്ത ഒരു കര്ഷകന് തന്റെ ഷെയര്‍ പിന്‍വലിക്കാന്‍ ചെന്നാല്‍ അഞ്ച് വര്‍ഷത്തെ ലാഭവിഹിതം ഉള്‍പ്പെടെ 50 രൂപയില്‍ താഴെയേ കിട്ടുകയുള്ളൂ. ചിലപ്പോള്‍ അതും കിട്ടിയില്ല എന്നുവരും. അടിസ്ഥാന മേഖലയായ കൃഷി നശിച്ചപ്പോള്‍ അതിന്റെ ക്ഷീണം കര്‍ഷകര്‍ക്ക് മാത്രമല്ല, മറ്റെല്ലാ മേഖലയേയും ബാധിക്കുമെന്ന തിരിച്ചറിവ് സര്‍ക്കാരിന് ഉണ്ടാകേണ്ടിയിരിക്കുന്നു.
എം.കെ. സിറിയക്
മരങ്ങാട്ടുപിള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: