കാണ്ഡഹാര്‍: അഫ്ഗാന്റെ തെക്കന്‍ നഗരമായ കാണ്ഡഹാറില്‍ വിമാനത്താവളത്തിനു സമീപം ചാവേറാക്രമണം. കാണ്ഡഹാറിലെ ഷരോന്ദനിലാണ് സ്ഫോടനമുണ്ടായത്. സൈനികരുടെ വാഹനവ്യൂഹം കടന്നു പോയ ഉടനെയാണ് ചാവേറാക്രമണമുണ്ടായത്. എന്നാല്‍ സ്ഫോടനത്തില്‍ എത്ര പേര്‍ക്ക് അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവില്‍ യുഎസ് നാറ്റോ സഖ്യത്തിന്റെ 13500ഓളം വരുന്ന സേന പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ അഫ്ഗാനിലേയ്ക്ക് അയക്കുമെന്ന് അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: