വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്‌ക്ക് അമേരിക്ക ഒരിക്കലും ഭീഷണിയുയർത്തുന്നില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍. മേഖലയിൽ ഒരു സംഘർഷത്തിന് തങ്ങളില്ല. എന്നാൽ തങ്ങൾക്കെതിരേ ആക്രമണത്തിനു മുതിർന്നാൽ തിരിച്ചടിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് യുഎസിനെ വെല്ലുവിളിച്ച ഉത്തരകൊറിയയ്‌ക്ക് എതിരേയുള്ള ശക്തിപ്രകടനത്തിന്റെ ഭാഗമായി അമേരിക്ക കൊറിയൻ മേഖലയിൽ രണ്ടു സൂപ്പർസോണിക് ബി-1ബി ബോംബർ വിമാനങ്ങൾ പറത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ ശത്രുവല്ലെന്ന നിലപാടുമായി യുഎസ് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: