ന്യൂദൽഹി: ഇറാഖിൽ 2014ൽ കാണാതായ 39 ഇന്ത്യക്കാരെക്കുറിച്ച് യാതൊരു വിവരവും സിറിയൻ സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ സിറിയൻ പ്രതിനിധി റിയാദ് കമൽ അബ്ബാസ്. സിറിയൻ അതിർത്തിയിൽ അവരെ കണ്ടെത്തിയാൽ ഇന്ത്യയിലേക്ക് ഉടൻ അയക്കാനുള്ള നടപടിക്രമങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യൻ അധികൃതർ സിറിയയിലും ഇറാഖിലുമായി നിരവധി തവണ അന്വേഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സിറിയയുടെ ഇന്റലിജൻസ് വക്താക്കളുമായി ഇന്ത്യൻ അധികൃതർ എപ്പോഴും ബന്ധം പുലർത്തുന്നുണ്ട്. കാണാതായവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ ഇന്ത്യയെ അറിയിക്കും. എന്നാൽ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല’- അബ്ബാസ് പറഞ്ഞു.
കഴിഞ്ഞ മാസം ഐഎസ് ഭീകരരുടെ പക്കൽ നിന്നും ഇറാഖിലെ മൊസൂൾ നഗരം സൈന്യം മോചിപ്പിച്ചിരുന്നു. മൊസൂളിലും പരിസര പ്രദേശങ്ങളിലുമായിട്ടാാണ് ഇന്ത്യക്കാരെ കാണാതായതെന്നാണ് ഇന്റലിജൻസ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: