കാഞ്ഞങ്ങാട്: അടച്ചുപൂട്ടിയ ബീവറേജസ് ഔട്ടലറ്റ് ഹൊസ്ദുര്‍ഗ് കോടതിക്ക് സമീപത്തെ വെയര്‍ഹൗസ് കെട്ടിടത്തില്‍ ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം. പുതിയകോട്ടയില്‍ നിന്നും മാറ്റിയ ഔട്ട്ലറ്റ് കല്ലഞ്ചിറ, പടന്നക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ആരംഭിക്കാന്‍ ബീവറേജസ് കോര്പ്പറേഷന് നീക്കം നടത്തിയിരുന്നെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് ഈ നീക്കം വിഫലമായി. തുടര്‍ന്നാണ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുളള വെയര്‍ഹൗസ് കെട്ടിടത്തില്‍ ബീവറേജസ് ഔട്ട്ലറ്റ് ആരംഭിക്കാന്‍ നീക്കം തുടങ്ങിയത്.
കേന്ദ്രീയ വിദ്യാലയത്തിന് തൊട്ടടുത്തായിട്ടാണ് വെയര്‍ഹൗസ് കെട്ടിടവുമുളളത്. കോടതികള്‍, പൊതുമരാമത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വൈദ്യുതി ഓഫീസ് തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെ ഒക്കെ വെല്ലുവിളിച്ചുകൊണ്ടാണ് ഇവിടെ ബീവറേജസ് ഔട്ട്ലറ്റ് സ്ഥാപിക്കാനുളള നീക്കവുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്. കുടുംബശ്രീകളും, നിത്യാമന്ദ ആശ്രമം മാതൃസമിതിയും, പൂങ്കാവനം ശിവക്ഷേത്രം, നിത്യാനന്ദാശ്രമം ട്രസ്റ്റ്, കേന്ദ്രീയവിദ്യാലയവും പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: