തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം. ഈ വര്‍ഷം ഒരു ട്വന്റി 20 മത്സരം കാര്യവട്ടത്ത് നടത്താന്‍ ഇന്ന് ചേര്‍ന്ന ബിസിസിഐ യോഗം തീരുമാനിച്ചു. കൂടാതെ ന്യൂട്രല്‍ വേദി പരീക്ഷണവും ബിസിസിഐ അവസാനിപ്പിച്ചു.
നിഷ്‌പക്ഷ വേദികളിലെ രഞ്ജി ട്രോഫി മത്സരമാണ് ബിസിസിഐ അവസാനിപ്പിച്ചത്. ടീമുകള്‍ക്ക് ഹോം ഗ്രൊണ്ടില്‍ കളിക്കാന്‍ അവസരമുള്ള പഴയ രീതി പുനസ്ഥാപിക്കും.
















