കൊളംബോ: കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ മൊബൈലില്‍ നിന്ന് തീപടര്‍ന്നു. യാത്രക്കാരിലൊരാള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ നിന്നാണ് തീപടര്‍ന്നത്.
എന്നാല്‍ യാത്രക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. 202 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അഗ്‌നിശമന ഉപകരണമുപയോഗിച്ചിട്ടും പുകയടങ്ങാഞ്ഞതിനാല്‍ ബാഗ് വെള്ളത്തില്‍ മുക്കി തീകെടുത്തി. ഏത് മോഡല്‍ ഫോണിന്റെ ബാറ്ററിയാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
















