ന്യൂദല്‍ഹി: ഇന്ത്യയുടെ സി. രാഹുല്‍ യാദവും പുരുഷ ഡബിള്‍സ് ടീമും നൈജീരിയയിലെ ലാഗോസ് ഇന്റര്‍നാഷണല്‍ ചലഞ്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം നേടി.
പുരൃഷന്മാരുടെ സിംഗിള്‍സ് ഫൈനലില്‍ നാലാം സീഡായ രുഹല്‍ ഇന്ത്യയുടെ തന്നെ കാരന്‍ രാജന്‍ രാജരംഗനെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 21-15, 21-13.
ഇന്ത്യയുടെ മനു അത്രി- ബി . സുമേഷ് റെഡി ഡബിള്‍സ് ടീം ഫൈനലില്‍ ഗോഡ്‌വിന്‍- യുവോണ്‍ സഖ്യത്തെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 21-13, 21-15.വനിതകളുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ മുഗ്‌ധോ അഗ്രി റണ്ണേഴ്‌സ് അപ്പായി. ഫൈനലില്‍ അവര്‍ ശ്രീലങ്കയുടെ തിലിനി പ്രമോദികയോട് 12-21,14-21 എന്ന സ്‌കോറിന് തോറ്റു.
















