പത്തനംതിട്ട: ശരണതീര്ത്ഥം സേവാ സമിതിയുടെയും, മിറക്കിള്‍ സര്‍വ്വീസസ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും, ശബരി ശരണാശ്രമം ട്രസ്റ്റിന്റെയും സഹകരണത്തോടെ നിലക്കല്‍, അട്ടത്തോട്ടില്‍ പണികഴിപ്പിച്ച ശരണ തീര്‍ത്ഥം സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം ശബരിമല അയ്യപ്പ സേവാ സമാജം സംഘടനാ സെക്രട്ടറി വി കെ വിശ്വനാഥന് നിര്‍വ്വഹിച്ചു.
ശബരി ശരണാശ്രമം ട്രസ്റ്റി കരികുന്നം രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക പ്രാന്തകാര്യകാരി സദസ്യന്‍ കെ കൃഷ്ണന് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പെരുനാട് പഞ്ചായത്ത് പ്രസിഡന്‍ഡ് ബീനാ സജി നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്‍സ് ജിജു ശ്രീധര്‍, അംഗം രാജന് വെട്ടിക്കല്‍, എന്‍ ജി രവീന്ദ്രന്, അഡ്വ: നരേന്ദ്രനാഥ്, പരശുരാമന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് രാമായണ സമ്മേളനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: