പന്തളം: പന്തളത്തു നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം നേതൃത്വം ബോധപൂര്‍വ്വം ശ്രമിക്കുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം കോട്ടയായ കുരമ്പാലയിലെ ആറു ഡിവിഷനുകളും ബിജെപി പിടിച്ചെടുത്തതോടെയാണ് സി പിഎം ഇവിടെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. ആക്രമണങ്ങളിലൂടെ ബിജെപി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാമെന്നും പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി പ്രവര്‍ത്തനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താമെന്നുമാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച വൈകിട്ട് സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ ആയുധങ്ങളുമായി ആക്രമണം നടത്തിയത്.
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന സമിതി ഓഫീസിനു നേരെ ആക്രമണം നടത്തി സംസ്ഥാന പ്രസിഡന്റിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു വെള്ളിയാഴ്ച പ്രകടനം നടത്തിയത്. മെഡിക്കല്‍ മിഷന് ജംഗ്ഷനില്‍ നിന്നുമാരംഭിച്ച പ്രകടനം കോളേജിനു മുമ്പിലെത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി പ്രകടത്തിനു നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ബിഎംഎസ് മേഖലാ ജോ. സെക്രട്ടറി ബാബുക്കുട്ടന്റെ തലയക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്നലെ കുരമ്പാലയില്‍ പരിവാര്‍ സംഘടനകളുടെ കൊടികളും ബോര്‍ഡുകളും വ്യാപകമായി തകര്‍ക്കുകയും ചെയ്തു. ഇതിനിടെ ഇന്നലെ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനു പന്തളത്ത് വെട്ടേല്ക്കുകയുണ്ടായി. റംസാന് നോമ്പുകാലത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനു വെട്ടേറ്റതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതു പരിവാര്‍ സംഘടനാ പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: