മുളക്കുളം: വിധവകളായ രണ്ട് സ്ത്രീകള്‍ മാത്രമുള്ള കുടുംബം എപിഎല്‍ ലിസ്റ്റില്‍. പെട്ടിക്കട നടത്തി ഉപജീവനം കഴിക്കുന്ന കുടുംബം ദുരിതക്കയത്തില്‍.
മുളക്കുളം കുന്നത്ത് വടുകുന്നപ്പുഴ പത്മാവതിയമ്മയും മകന്റെ ഭാര്യയും പത്തുവയസ്സുള്ള മകളുമടങ്ങുന്ന കുടുംബമാണ് എപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ ദുരിതത്തിലായിരിക്കുന്നത്. വീടിന്റെ സമീപത്തായി ചെറിയ പെട്ടിക്കട നടത്തി ഉപജീവനം കഴിച്ച് കൂട്ടുന്ന ഇവര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു റേഷന്‍. എപിഎല്‍ ലിസ്റ്റില്‍ പെട്ടതോടെ നിത്യവൃത്തിക്ക് പോലും നിര്‍വ്വാഹമില്ലാതായിരിക്കുകയാണ് ഈ കുടുംബം. മൂന്ന് പേരടങ്ങളുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയം ഈ പെട്ടിക്കട മാത്രമാണ്. മറ്റൊരു വരുമാനമില്ലാത്ത ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന റേഷന്‍ കൂടി നഷ്ടമായതോടെ വിഷമത്തിലായിരിക്കുകയാണ് പ്രായമായ പത്മാവതിയും രണ്ട് മക്കളും. ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം.
















