ലണ്ടന്‍: അരുന്ധതി റോയ് രണ്ടു പതിറ്റാണ്ടിനു ശേഷമെഴുതിയ രണ്ടാം നോവല്‍ വീണ്ടും മാന്‍ബുക്കര്‍ പുരസ്‌കാരപട്ടികയില്‍ ഇടംനേടി. ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ എന്ന നോവലാണ് 50,000 പൗണ്ട് സമ്മാനത്തുകയുള്ള മാന്‍ബുക്കര്‍ പുരസ്‌കാരത്തിനുള്ള ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്.
ഭിന്ന കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെക്കുന്ന അരുന്ധതിയുടെ കൃതി ആശയസമ്പന്നവും ഊര്‍ജസ്വലവുമാണെന്ന്‌വിലയിരുത്തിയാണ് ജൂറി അരുന്ധതിയെ ഒരിക്കല്‍ക്കൂടി പട്ടികയില്‍ പരിഗണിച്ചത്.
150ഓളം കൃതികളില്‍നിന്ന് 13 പേരെ ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയില്‍ നാലു പേര്‍ നേരത്തെ നാമനിര്‍ദേശം ലഭിച്ചവരാണ്. നാല്ബ്രിട്ടീഷുകാര്‍ക്കു പുറമെ നാലു അമേരിക്കക്കാരും ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ ബ്രെക്‌സിറ്റ്ഹിതപരിശോധന പശ്ചാത്തലമാകുന്ന അലി സ്മിത്തിന്റെ ‘ഓട്ടം’ (Autumn), നൃത്ത പരിശീലനത്തിനിടെ പരിചയപ്പെട്ട രണ്ടു പെണ്‍കുട്ടികളുടെ കഥ പറയുന്ന സാദീ സ്മിത്തിന്റെ സ്വിങ്‌ടൈം, യു.എസിലേക്ക്കുടിയേറിയ അയര്‍ലന്‍ഡുകാരന്‍ കഥാപാത്രമാകുന്ന സെബാസ്റ്റിയന്‍ ബാരിയുടെ ഡെയ്‌സ്‌വിത്തൗട്ട്എന്‍ഡ്, യൂറോപ്പിന്റെ പുതിയ ആധിയായ അഭയാര്‍ഥികളുടെ യഥാര്‍ഥചിത്രം പങ്കുവെക്കുന്ന മുഹ്‌സിന്‍ ഹാമിദിന്റെ ‘എക്‌സിറ്റ്‌വെസ്റ്റ്’ തുടങ്ങിയവ പട്ടികയിലുണ്ട്.
പോള്‍ ഓസ്റ്റര്‍, ജോര്‍ജ്‌സോണ്ടേഴ്‌സ്, കോള്‍സണ്‍ വൈറ്റ്‌ഹെഡ്തുടങ്ങിയവരാണ്അമേരിക്കന്‍ എഴുത്തുകാര്‍. ജോര്‍ജിയയിലെ പരുത്തിത്തോട്ടത്തില്‍നിന്ന് ഒളിച്ചോടിയ തടവുകാരിയുടെ കഥപറയുന്ന കോള്‍സണ്‍ വൈറ്റ്‌ഹെഡിന്റെ ‘അണ്ടര്‍ഗ്രൗണ്ട്‌റെയില്‍റോഡ്’ നേരത്തെ പുലിറ്റ്‌സര്‍, നാഷനല്‍ ബുക്ക്അവാര്‍ഡ്തുടങ്ങിയവ നേടിയവയാണ്.
144 കൃതികള്‍ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടപ്പോള്‍ 10 കൃതികള്‍ ജഡ്ജിമാര്‍ നേരിട്ട്പരിഗണിച്ചവയാണ്. 13 കൃതികളില്‍ ഏറ്റവുംമികച്ച ആറെണ്ണമടങ്ങിയ ചുരുക്കപ്പട്ടിക സെപ്റ്റംബര്‍ 13ന്പ്രസിദ്ധീകരിക്കും. ഒക്‌ടോബര്‍ 17നാണ്‌വിജയിയെ പ്രഖ്യാപിക്കുക.
















