പത്തനംതിട്ട: ജില്ലാ ജനറല്‍ ആശുപത്രിയിലെ പേ വാര്‍ഡ് നിരക്ക് വര്‍ദ്ധിപ്പിച്ചു. നിലവില്‍ 300 രൂപ ആയിരുന്നത് 350രൂപാ ആയാണ് ഉയര്‍ത്തുന്നത്. സ്റ്റോപ്പേജ് ചാര്‍ജ് 10 രൂപയില്‍ നിന്ന് 20ആക്കി. കേരള മെഡിക്കല്‍ സര്‍വ്വീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുളള പേ വാര്‍ഡിന് 350 രൂപയാണ് നിരക്ക്. ഇതേ രീതിയിലേക്കാണ് എച്ച്. എം. സി വാര്‍ഡുകളുടെ നിരക്ക് ഉയര്‍ത്തിയത്. അറ്റകുറ്റപ്പണികള്‍ക്കുളള സ്റ്റോപ്പേജ് ചാര്‍ജ് പത്തില്‍ നിന്ന് 20 രൂപയാക്കി. യോഗത്തില്‍ വീണാ ജോര്‍ജ് എം. എല്‍. എ, നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, വൈസ് ചെയര്മാന് പി. കെ. ജേക്കബ്, കൗണ്‍സിലര്‍ സിന്ധു അനില്‍, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ശ്രീലത, ആര്. എം. ഡോ. ആശിഷ് മോഹന്‍ കുമാര്‍, ഡി. എം. ഒയുടെ പ്രതിനിധി ഡോ. നന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: