കൂറ്റനാട്ഃ കറുകപുത്തൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും കുടുംബത്തിനുമെതിരെ സിപിഎം അക്രമം. അക്രമത്തില്‍ നിരവധി വാഹനങ്ങളും അക്രമകാരികള്‍ തല്ലിത്തകര്‍ത്തു. കല്ല്യാണ വീട്ടില്‍ പോയി മടങ്ങിവരികയായിരുന്ന സന്തോഷിനെയും സഹോദരിയുടെ മകനെയും അവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. പിന്നീട് സന്തോഷിന്റെ വീട്ടിലെത്തി വീട്ടുകാര്‍ക്കെതിരെയും അക്രമം അഴിച്ചുവിട്ടു. അക്രമത്തില്‍ പരിക്കേറ്റേ സന്തോഷിന്റെ ഭാര്യയേയും അമ്മയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ടിപ്പര്‍, ഒരു ഇന്നോവകാര്‍ എന്നിവയും ബൈക്കും അടിച്ചു തകര്‍ത്തു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഇതിനു മുമ്പും ഇവിടെ അക്രമം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: