തൃശൂര്‍: ബിഎംഎസ് 62 ാം സ്ഥാപനദിനം ജില്ലയില്‍ വിപുലമായി ആചരിച്ചു. രാവിലെ യൂണിറ്റുകളില്‍ പതാക ഉയര്‍ത്തല്‍, കുടുംബസംഗമങ്ങള്‍ എന്നിവ നടന്നു. ജില്ലാതല ഉദ്ഘാടനം രാവിലെ കൊടകരയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.എം.പി.ഭാര്‍ഗവന്‍ നിര്‍വഹിച്ചു.
കൊടകരയില്‍ നടന്ന ജില്ലാതല പരിപാടിയില്‍ ആര്‍എസ്എസ് താലൂക്ക് സംഘ ചാലക് ജി.പത്മനാഭ സ്വാമി മുഖ്യ പ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് സി.ആര്‍.ജിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.സി.കൃഷ്ണന്‍, മേഖല സെക്രട്ടറി എം.എസ്.സുനില്‍, ഭാരവാഹികളായ കെ.എസ്.സതീഷ്, സി.എസ്., ഷിജു, ബാബു വര്‍ഗ്ഗീസ് തുടങ്ങിയര്‍ സംസാരിച്ചു.
കൊണ്ടാഴി: ബിഎംഎസ് സ്ഥാപകദിനത്തോടനുബന്ധിച്ച് കുടുംബ സംഗമത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി സി.കണ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിജയന്‍, ഉണ്ണികൃഷ്ണന്‍, ബാബു, കെ.മാധവന്‍, കൃഷ്ണന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
















