ധനസഹായം അനുവദിക്കണമെന്ന്
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ പ്ലാന്റ് തകര്‍ന്ന് വീണ് മരിച്ചയാളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗുരുതരമായി പരിക്കേറ്റ കരാര്‍ ജീവനക്കാരന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ച വേളയില്‍ ഉയര്‍ന്ന ഉദേ്യാഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചകളാണ് അപകടത്തിന് കാരണമായതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.അപകടം ഉണ്ടാകാനുള്ള സാഹചര്യത്തെ കുറിച്ച് വ്യവസായ വകുപ്പ് സെക്രട്ടറി ഉന്നതതല അനേ്വഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
















