Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ബദാം-ആരോഗ്യത്തിനും സൗന്ദര്യത്തിനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 03:29 pm IST
in Lifestyle

പോഷകങ്ങളുടെ കലവറയാണ് ബദാം. ഹൃദയാരോഗ്യത്തിനും ശാരീരികമായ കരുത്തിനുമുതകുന്ന ബദാം സൗന്ദര്യ സംരക്ഷണത്തിനും ഉത്തമം. ധാരാളം പോഷകമൂല്യങ്ങളടങ്ങിയ ബദാമിന്റെ ജന്മദേശം പശ്ചിമേഷ്യയോ വടക്കേ ആഫ്രിക്കയോ ആണെന്നാണ് കരുതപ്പെടുന്നത്.

സ്‌പെയിന്‍, ഇറ്റലി, ഇറാന്‍, സിറിയ, തുര്‍ക്കി, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ബദാം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും, അമേരിക്കയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 80 ശതമാനം ബദാമും ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കയിലാണ്. ഈ ബദാമിന്റെ 40 ശതമാനവും ചോക്ലേറ്റ് നിര്‍മ്മാണത്തിനാണ് ഉപയോഗിക്കുന്നത്. കൂടാതെ എണ്ണയും ബദാമില്‍ നിന്നുണ്ടാക്കുന്നുണ്ട്. 500 മില്ലി ലിറ്റര്‍ എണ്ണ ലഭിക്കാന്‍ 1000 പൗണ്ട് ബദാം വേണമെന്നാണ് കണക്ക്.

കഴിക്കേണ്ടതെങ്ങനെ?

കുറഞ്ഞത് 10 മുതല്‍ 12 മണിക്കൂറെങ്കിലും വെളളത്തില്‍ കുതിര്‍ത്തു വച്ചിരുന്ന് ശേഷമാണ് ബദാം കഴിക്കേണ്ടത്. എങ്കില്‍ മാത്രമേ പോഷക ഗുണങ്ങള്‍ മുഴുവനായും കിട്ടുകയുളളു. ശരീരത്തിന് ആവശ്യമായ പല എന്‍സൈമുകളുടേയും കലവറയാണ് കുതിര്‍ത്ത ബദാം.

കുതിര്‍ക്കാതെ കഴിക്കുകയാണെങ്കില്‍ കാര്‍ബോ ഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, സെല്ലുലോസ് എന്നിവയുടെ ശരിയായ ദഹനം നടക്കുകയില്ല. കുതിരാത്ത ബദാമിന്റെ പുറം തൊലിയിലുളള ‘ടാന്നിനു’ കളാണ് ഇതിന് കാരണം. ഇത് തന്നെയാണ് സംസ്‌കരിച്ചതോ വറുത്തതോ ആയ ബദാമിന്റേയും കാര്യത്തില്‍ സംഭവിക്കുന്നത്. ഇത്തരം ബദാമുകളില്‍ എന്‍സൈമുകളും ഉണ്ടാവില്ല.

സാധാരണ ആരോഗ്യസ്ഥിതിയുളള ഒരാള്‍ ദിവസവും അഞ്ചോ ആറോ ബദാം കഴിച്ചാല്‍ മതിയാകും. ശരീരഭാരം നിയന്ത്രിക്കാന്‍ ഇതു സഹായിക്കും. കൂടുതല്‍ കഴിച്ചാല്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.

ബദാം വാങ്ങുമ്പോഴും ശ്രദ്ധ വേണം. ദൃഢതയും വലിപ്പവും നല്ല നിറവും പുറം തൊലി പൊട്ടാത്തതുമായ ബദാം തന്നെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ദുര്‍ഗന്ധമുളളതും കട്ടിയില്ലാത്തതും കറുത്ത പാടുകള്‍ വീണതുമായവ ഒഴിവാക്കണം. സൂര്യപ്രകാശം വീഴാത്തതും നനവില്ലാത്തതുമായ ഇടത്ത് വേണം ബദാം സൂക്ഷിക്കാന്‍.

ഗുണങ്ങള്‍

ഹൃദയാരോഗ്യത്തിന് : ഹൃദയാഘാതം, ഹൈപ്പര്‍ ടെന്‍ഷന്‍, അതിരോസ്‌ക്ലിറോസിസ്, തുടങ്ങിയ രോഗങ്ങളെ തടയാന്‍ ബദാമിനു കഴിവുണ്ട്. ബദാമിലെ പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റമിന്‍ ഇ, ഫോളിക് ആസിഡ്, ഒലീയിക് ആസിഡ് തുടങ്ങിയവ രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കും. ‘ഫ്ളവനോയ്ഡ്’ ഘടകം രക്തധമനികളുടെ ഭിത്തികള്‍ക്ക് സംരക്ഷണം നല്‍കും.

കാന്‍സറിനെ തടയും : സ്ത്രീകളില്‍ കഴുത്ത്, കുടല്‍ എന്നീ ശരീര ഭാഗങ്ങളിലുണ്ടാകുന്ന കാന്‍സറിനെ പ്രതിരോധിക്കും.

ഗര്‍ഭിണികള്‍ക്ക് : ഗര്‍ഭിണികള്‍ക്ക് ഉത്തമം. പോഷണം നല്‍കും. ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങളുണ്ടാകുന്നതില്‍ നിന്നും തടയും.

എല്ലുകള്‍ക്കും പല്ലുകള്‍ക്കും : ബദാമിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് ഉത്തമമാണ്.

നല്ല കൊഴുപ്പടങ്ങിയിരിക്കുന്നു : ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ് ബദാമിലുളളത്. ഇത് ഭാരക്കുറവിനെ തടയും.

രക്തത്തിലെ പഞ്ചസാരയും ഇന്‍സുലിനും : ഭക്ഷണശേഷം ബദാം കഴിക്കുന്നത് ശീലമാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയേയും ഇന്‍സുലിനേയും നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും.

തലച്ചോറിന്റെ ആരോഗ്യത്തിന് : ബദാമിലെ റിബോഫ്ളവിന്‍, എല്‍-കാര്‍നിട്ടൈന്‍ എന്നിവ അല്‍ഷിമേഴ്സ് പോലെയുളള രോഗങ്ങളെ തടഞ്ഞ് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നു.

ശരീരബലം നല്‍കും : ബദാമിലുളള കോപ്പര്‍, റിബോഫ്ളവിന്‍, മാംഗനീസ് എന്നിവ ശരീരത്തിന് ഊര്‍ജം നല്‍കുകയും കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വയറിന്റെ ആരോഗ്യത്തിന് : നാരുകള്‍ ധാരാളമടങ്ങിയിരിക്കുന്നത് കൊണ്ട് ആമാശയത്തിന്റേയും കുടലിന്റേയും ശരിയായ പ്രവര്‍ത്തനത്തിന് ബദാം വളരെ നല്ലതാണ്.

നാഡികള്‍ക്ക് : ബദാം കഴിക്കുന്നത് നാഡീവ്യൂഹത്തിന് ഉണര്‍വ്വേകുന്നു.

പ്രതിരോധ ശക്തിക്ക് : ശരീരത്തിന്റെ പ്രതിരോധ ശക്തി (ഇമ്മ്യൂണിറ്റി പവര്‍) കൂട്ടാന്‍ ഉത്തമമാണ് ബദാം.

ചര്‍മ്മ സൗന്ദര്യത്തിന് : ബദാം നിത്യവും കഴിക്കുകയും ബദാം ഓയില്‍ ശരീരത്തില്‍ പുരട്ടുകയും ചെയ്താല്‍ ചര്‍മ്മം മൃദുലവും സുന്ദരവുമാകും. കൂടാതെ സോറിയാസിസ് പോലെയുളള ഏത് തരം ത്വക് രോഗങ്ങളേയുമകറ്റാം.

മുടിയുടെ ആരോഗ്യത്തിന് : താരനകലാനും വരണ്ട മുടിയെ കരുത്തുറ്റതാക്കി മാറ്റാനും ബദാം ഓയിലിന് കഴിയും.

അധികമായാല്‍

അധികമായാല്‍ ബദാമും കുഴപ്പക്കാരനാണ്. നിശ്ചിത അളവില്‍ കൂടിയാല്‍ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കും.

കലോറിയും കൊഴുപ്പുമൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കൂട്ടും.

ഉയര്‍ന്ന അളവിലുളള മാംഗനീസ്, ചില ആന്റി ബയോട്ടിക്കുകളോടും രക്തസമ്മര്‍ദ്ദത്തിനും മാനസിക രോഗങ്ങള്‍ക്കുളള മരുന്നുകളോടും (ലക്സാറ്റിവ്സ്, അന്റാസിഡ്സ്) പ്രതിപ്രവര്‍ത്തിക്കാനിടയാകും.

വിറ്റാമിന്‍ ഇ ധാരാളമുളളതു കൊണ്ട്, ബദാം അമിതമായാല്‍ അലസത, തലവേദന, വയറിളക്കം, കാഴ്ച മങ്ങല്‍ എന്നിവയുണ്ടാക്കും.

മലബന്ധമുണ്ടാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം
Kerala

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

World

ഗള്‍ഫില്‍ കനത്ത ആക്രമണം; യുദ്ധത്തില്‍ ഇറാനൊപ്പം ഹൂതികളും

Kerala

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

Kerala

നേമത്ത് ശിവന്‍കുട്ടിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി; ജി.എസ്. രാജീവ് കുമാര്‍ റിബല്‍ സ്ഥാനാര്‍ത്ഥി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ്
ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

ആറന്മുളയിലെ ‘കുടില്‍ കെട്ടി സമരക്കാര്‍’ പറയുന്നു… ഞങ്ങളെ സിപിഎം വഞ്ചിച്ചു; ഇനി പ്രതീക്ഷ രാജേട്ടനില്‍

വഞ്ചകന്‍മാര്‍ക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ല ; പി കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.