കൂറ്റനാട്ഃ പടിഞ്ഞാറങ്ങാടിയില്‍ വാട്ടര്‍ അതോറിട്ടിയുടെ ചതിക്കുഴികള്‍ വാഹനയാത്രകാര്‍ക്ക് അപകടക്കെണിയാകുന്നു. തൃത്താല എടപ്പാള്‍ റോഡിലെ പടിഞ്ഞാറങ്ങാടി സെന്ററില്‍ അപകടം പതിവാകുന്നു.
പറക്കുളം സമഗ്ര കുടിവെളളപദ്ധതിയുടെ പൈപ്പിടുന്നതിന്റെ ഭാഗമായി പടിഞ്ഞാറങ്ങാടി സെന്ററിലെ എടപ്പാള്റോഡ് വെട്ടിപ്പൊളിച്ച ഭാഗത്താണ് അപകടം പതിവാകുന്നത്. വെട്ടിപ്പൊളിച്ച ഭാഗം മണ്ണിട്ട് മൂടിയെങ്കിലും മഴ പെയ്തതോടെ മണ്ണ് താഴ്ന്ന് കുഴിയായിരിക്കുകയാണ് ഈ കുഴിയില്‍ ചെളിവെളളം കെട്ടിനിന്ന് കുഴിയുടെ ആഴമറിയാതെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം ഈ കുഴിയില്‍ ചാടി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കാര്‍ അപകടത്തില്പൈടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: