വടക്കഞ്ചേരി: പൂട്ടിയിട്ട വീട്ടില്‍ നിന്നും മൂന്നേമുക്കാല്‍ ലക്ഷം രൂപ കവര്‍ന്നു.
മംഗലംഡാം ചിറ്റടിയില്‍ വാടകക്ക് താമസിക്കുന്ന സുകുമാരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടുകൂടിയാണ് മോഷണ വിവരം പുറത്തറിയുന്നത്. മര കച്ചവടക്കാരനായ സുകുമാരന്‍ പെരുമ്പാവൂര്‍ പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
ഇയാളുടെ കിടപ്പുമുറിയിലെ ബാഗില്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. സുകുമാരന്റെ വാഹനം വിറ്റയിനത്തില്‍ ലഭിച്ച തുകയായിരുന്നു മോഷ്ടിക്കപ്പെട്ടത്. തൃശൂര്‍ പീച്ചി സ്വദേശിയായ സുകുമാരന്‍ കച്ചവട ആവശ്യത്തിനായി ഒരു മാസത്തോളമായി ചിറ്റടിയിലാണ് താമസം. വീട്ടിന്റ മുന്‍വശത്തെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഒരു ഗ്യാസ് സ്റ്റൗവ്വും, മരംമുറിക്കുന്ന കട്ടറും നഷ്ടപ്പെട്ടിട്ടിട്ടുണ്ട്.
മംഗലംഡാം പോലീസ്, വടക്കഞ്ചേരി സിഐ.,ഡോഗ് സ്ക്വാഡ്,വിരലടയാള വിദഗ്ദര്‍ എന്നിവര്‍ പരിശോധന നടത്തി. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: