കാസര്‍കോട്: അടര്‍ന്ന് വീഴുന്ന മേല്‍ക്കുര, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നഷ്ടമായ കെട്ടിടം, ഇരിക്കാന്‍ ആവശ്യത്തിന് മുറികളില്ലാത്തതിനാല്‍ കുട്ടികളെ തിങ്ങി നിറച്ച് ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ ഇതൊക്കെയാണ് റവന്യു മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റെ അവസ്ഥ. പൊതു വിദ്യാഭ്യാസ യജ്ഞമെന്നമാമാങ്കം കൊട്ടിഘോഷിച്ച് പരിപാടികള്‍ സംഘടിപ്പിച്ച് കൈയ്യടി വാങ്ങിക്കാന്‍ യജ്ഞിക്കുന്ന മന്ത്രിക്ക് സ്വന്തം മണ്ഡലത്തിലെ പരപ്പ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ച തുക മൂന്ന് വര്‍ഷമായിട്ടും വിനോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. എംഎല്‍എയായിരിക്കുന്ന സമയത്താണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഈ വിദ്യാലയത്തിന് കെട്ടിടം പണിയാന്‍ 1.35 കോടി രൂപ അനുവദിച്ചത്.
അന്ന് പിടിഎയിലുണ്ടായിരുന്ന രക്ഷിതാക്കള്‍ ചേരിതിരിഞ്ഞ് സിപിഎം, സിപിഐ പോര് നടത്തിയതോടെ കെട്ടിടം പണി ആരംഭിക്കാനായില്ല. ദുരിതമുനഭവിക്കേണ്ടി വന്നത് ഒന്നുമറിയാത്ത കുട്ടികളും. കെട്ടിടം പണി ഈ വര്‍ഷം ആരംഭിച്ചെങ്കിലും കരാറുകാരന്റെയും മറ്റും അനാവസ്ഥയുടെ ഭാഗമായി ഇഴഞ്ഞ് നീങ്ങുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. എല്‍കെജി, യുകെജി മുതലുള്ള ഇംഗ്ലീഷ് മീഡിയത്തിലും പ്ലസ്ടു വരെയുള്ള മലയാളം മീഡിയത്തിലുമായി 1251 കൂട്ടികളോളം ഇവിടെ പഠിക്കുന്നുണ്ടെന്ന് പ്രധാനാധ്യാപകന്‍ എം.ശശി പറഞ്ഞു.
45 വര്‍ഷത്തിലധികം പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഫിറ്റ്‌നസ് നഷ്ടപ്പെട്ട കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അതിലേക്ക് മാറ്റിയാണ് ക്ലാസ്സുകള്‍ നടത്തുന്നത്. ഓടുമേഞ്ഞ കെട്ടിടത്തില്‍ 12 മുറികളില്‍ ക്ലാസ്സ് നടക്കുന്നുണ്ട്. ഫിറ്റിനസില്ലാത്ത കെട്ടിടത്തില്‍ ഓഫീസ്, സയന്‍സ് ലാബ്, ഐ.ടി.ലാബ്, സ്റ്റാഫ് റും തുടങ്ങിയവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ 20 മുറികളാണുള്ളത്.
മുറികള്‍ കുറവായതിനാല്‍ ഏഴാം ക്ലാസ്സില്‍ രണ്ട് ഡിവിഷനുകള്‍ ഒന്നാക്കി ക്ലാസ്സ് നടത്തുകയാണെന്ന് അധ്യാപകര്‍ പറയുന്നു. കോടോം-ബെളൂര്‍, കിനാനൂര്‍-കരിന്തളം, ബളാല്‍ തുടങ്ങിയ മലയോര പഞ്ചായത്തുകളില്‍ നിന്നുള്ള പാവപ്പെട്ട വീടുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതില്‍ ഭൂരിഭാഗവും. പത്താം ക്ലാസ്സ വരെയുള്ള 931 കുട്ടികളില്‍ 82 ശതമാനം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്.
ഇത്രയും കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്സ് മുറിപോലുമില്ല. ഇരുപത് മുറികളെങ്കിലും ലഭിച്ചാലെ കുറച്ചെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ. 10 വര്‍ഷം മുമ്പ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ മേല്‍ക്കുരയില്‍ നിന്ന് സിമന്റ് കട്ടകള്‍ ഇളകി വീണ് കൊണ്ടിരിക്കുകയാണ.് അപകടകരമായ സാഹചര്യത്തില്‍ ഉള്ള ഈ കെട്ടിടത്തിലാണ് ഇന്നും അധ്യയനം നടക്കുന്നത്. കുട്ടികളുടെ ജീവന്‍ പണയം വെച്ച് പന്താടുകയാണ് മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: