കോഴിക്കോട്: തന്ത്രശാസ്ത്ര പണ്ഡിതനും ശ്രീവിദ്യോപാസകനും കേരള ക്ഷേത്രസംരക്ഷണ സമിതി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.എസ്. ദേവശിഖാമണിയുടെ സംഭാവനകള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു.
പി.എസ്. ദേവശിഖാമണിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ക്ഷേത്രസംരക്ഷണ സമിതി കോഴിക്കോട് കേന്ദ്രകാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതിയുടെ വളര്‍ച്ചയില്‍ അദ്ദേഹം നിര്‍ണ്ണായകപങ്കാണ് വഹിച്ചത്. സമിതി പഠനശിബിരങ്ങളുടെ നടത്തിപ്പില്‍ ദേവശിഖാമണി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തുപകര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമിതി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.എസ്. നാരായണന്‍, സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി, പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ, കെ. നാരായണന്‍ നായര്‍, ഡോ. വിജയരാഘവന്‍, കെ.എസ്. സുദര്‍ശനന്‍, നാരായണന്‍കുട്ടി, എ.ഒ. ജഗന്നിവാസന്‍, പി. സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















