കോഴിക്കോട്: ആരോഗ്യമേഖലയെ കുത്തഴിഞ്ഞ നിലയില്‍ മാറ്റിയ വകുപ്പ് മന്ത്രി കെ.കെ. ശൈലജ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുമ്പില്‍ ഒബിസി മോര്‍ച്ച സംഘടിപ്പിച്ച ജനകീയ ധര്‍ണ ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പകര്‍ച്ചപ്പനിക്ക് ചികിത്സ നല്കാന് പോലും ആരോഗ്യവകുപ്പിന് കഴിയുന്നില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ തകര്‍ത്ത് സ്വകാര്യ ആശുപത്രികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുകയാണ് പിണറായി വിജയന്റെ സര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് നഴ്സുമാരോ ഡോക്ടര്‍മാരോ മറ്റു ജീവനക്കാരോ ഇല്ല. ജനറിക് മരുന്നുകള്‍ എഴുതാതെ ഡോക്ടര്‍മാര്‍ മരുന്നു ലോബിയെ സഹായിക്കുകയാണ്. നഴ്സുമാരുടെ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും എന്‍ആര്‍ ഐ ക്വാട്ടയുടെ തീരുമാനം മാനേജ്മെന്റിന് വിട്ടു നല്‍കുകയും ചെയ്തതോടെ സ്വാശ്രയ -സ്വകാര്യ ആശുപത്രി മുതലാളിമാരുടെ താല്‍പ്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുകയാണ്.
ഭരണപക്ഷത്തിന്റെ കെടുകാര്യസ്ഥതകള്‍ ചൂണ്ടിക്കാണിക്കാന്‍ പോലും യുഡിഎഫിന് കഴിയുന്നില്ല. പ്രതിപക്ഷത്തിനും ഇപ്പോള്‍ സര്‍ക്കാരിന്റെ സ്വരമാണുള്ളതെന്ന് സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: