മുംബയ്: ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസമായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായി നിയമിക്കണമെന്ന് കോച്ച് രവി ശാസ്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊരു തര്‍ക്ക വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ബി.സി.സി.ഐയുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ശാസ്ത്രി ഈയാവശ്യം മുന്നോട്ട് വച്ചത്.
സച്ചിന്‍ ഈയൊരു സ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ ഐ.പി.എല്ലില്‍ നിന്ന് സച്ചിന് മാറി നില്‍ക്കേണ്ടി വരും. നിലവില്‍ ഐ.പി.എല്ലില്‍ മുംബയ് ഇന്ത്യന്‍സ് ടീമുമായി സഹകരിച്ച് സച്ചിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രവിശാസ്ത്രിയെ കോച്ചായി നിയമിച്ച ഉപദേശക സമിതിയിലെ അംഗമായിരുന്നു സച്ചിന്.
















