കൊച്ചി: കപ്പല്‍ ബോട്ടിലിച്ച സംഭവത്തില്‍ പിടിച്ചെടുത്ത ‘ആംബര്‍’ കപ്പലിന്റെ രേഖകള്‍ കോസ്റ്റല്‍ പോലീസിനു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. മര്‍ക്കന്റൈന്‍ മറൈന്‍ വിഭാഗം ആണ് കോടതി നിര്‍ദേശപ്രകാരം കപ്പലില്‍നിന്നു രേഖകള്‍ പിടിച്ചെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി രേഖകള്‍ ആവശ്യപ്പെട്ടു കോസ്റ്റല്‍ സിഐ കോടതിയെ സമീപിച്ചപ്പോഴാണ് കോടതി അനുകൂല ഉത്തരവ് നല്‍കിയത്.
ജൂണില്‍ കാര്‍മല്‍ മാത എന്ന ബോട്ടാണ് കഴിഞ്ഞമാസം ഫോര്‍ട്ട്‌കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍-എല്‍ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. ബോട്ട് തകര്‍ന്നു മൂന്നുപേര്‍ മരിച്ചിരുന്നു. അപകടത്തില്‍ മല്‍സ്യബന്ധന ബോട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു.
















