കോട്ടയത്ത് നടന്ന ബിജെപി സീനിയര്‍ സിറ്റിസണ്‍സ് സംസ്ഥാന സമിതി യോഗം കണ്‍വീനര്‍ കെ. രാമന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: വയോജനങ്ങളുടെ പെന്ഷന് 5000 രൂപയാക്കണമെന്ന് ബിജെപി സീനിയര്‍ സിറ്റിസണ്‍സ് സംസ്ഥാന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്തുകളില്‍ വയോജനങ്ങള്‍ക്ക് നീക്കിവയ്ക്കുന്ന അഞ്ച് ശതമാനം ഫണ്ട് വകമാറ്റാതിരിക്കുക, പെന്ഷന് കൃത്യമായി മാസാവസാനം നല്‍കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കോട്ടയം ബിജെപി ജില്ലാ ഓഫീസില്‍ നടന്ന യോഗത്തില്‍ സംസ്ഥാന സഹ കണ്‍വീനര്‍ പി.കെ. ബാലകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ കെ. രാമന്‍പിള്ള ഉദ്ഘാടനം ചെയ്തു.
ഒക്ടോബറില്‍ സംസ്ഥാന സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരെ പങ്കെടുപ്പിക്കാനും, ജില്ലാ സമ്മേളനങ്ങള്‍ ആഗസ്റ്റ് മാസത്തില്‍ നടത്താനും തീരുമാനിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, പി.എന്‍. ശിവരാമന് നായര്‍, ജില്ലാ കണ്‍വീനര്‍ ആര്.സി. നായര്‍, കുസുമാലയം ബാലകൃഷ്ണന്, രാജേന്ദ്രന് മുരിക്കാശ്ശേരി, കോവളം രാമചന്ദ്രന്, യു.കെ. സോമന് ആലപ്പുഴ, ഈശ്വരന് വയനാട്, രാജു കൊല്ലം, വാസുദേവന്‍ എറണാകുളം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: