കോഴിക്കോട്: നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി യുവമോര്‍ച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന്. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.കെ.പി. പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ 21 മുതല്‍ സെക്രട്ടറിേയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്താനാണ് തീരുമാനം.
നഴ്‌സുമാരുടെ സമരം 22 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ലാഘവത്തോടെയാണ് സമരത്തെ കാണുന്നത്. സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല നിരാഹാര സത്യഗ്രഹമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
















