തൃശൂര്‍: ദിലീപിനയയ്‌ക്കാന്‍ പള്‍സര്‍ സുനിക്ക് കത്തെഴുതി നല്‍കിയ സഹതടവുകാരന്‍ വിപിന്‍ലാല്‍ അറസ്റ്റില്‍. കത്ത് എഴുതി നല്‍കിയത് വിപിന്‍ലാല്‍ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
തൊഴില്‍തട്ടിപ്പ് കേസില്‍ പ്രതിയായ വിപിന്‍ലാല്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. പെരുമ്പാവൂര്‍ സിഐ ബിജു കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ സംഘമാണ് ജയിലിലെത്തി വിപിന്‍ലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രാവിലെ പതിനൊന്നോടെ ജയിലെത്തിയ സിഐയും സംഘവും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പതിനഞ്ച് മിനിറ്റിനകം മടങ്ങി. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്ക് പോലീസ് മറുപടി നല്‍കിയില്ല.
















