പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയ അശാസ്ത്രിയ ഡ്യൂട്ടി പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് പാലക്കാട് ഡിപ്പോയിലെ കെഎസ്ടിഇഎസ്(ബിഎംഎസ്) പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവും വിശദീകരണ പൊതുയോഗവും നടത്തി.
ജീവനക്കാര്‍ക്ക് വിശ്രമസമയം നല്‍കാതെ തുടര്‍ച്ചയായി ജോലിചെയ്യിക്കുന്ന മാനേജ്മെന്റ് ലക്ഷക്കണക്കിന് യാത്രക്കാരുടെ ജീവന് നിസാരമായി കാണുകയാണെന്ന് ജില്ലാ സെക്രട്ടറി പി.കെ.ബൈജു ആരോപിച്ചു. ശമ്പള പരിഷ്ക്കരണവും അലവന്‍സുകളും നല്‍കാതെ തലതിരിഞ്ഞ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കി ജീവനക്കാരേയും യാത്രക്കാരെയും ഒരു പോലെ ദ്രോഹിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും തെറ്റായ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് രണ്ടിന് സൂചനാ പണിമുടക്ക് നടത്തുമെന്നും അറിയിച്ചു. ജില്ലാ ജോ.സെക്രട്ടറി അനീഷ്.സി.ജില്ലാ ട്രഷറര്‍ സി.സുനില്‍കുമാര്‍, പാലക്കാട് യൂണിറ്റ് പ്രസിഡന്റ് എന്‍.കെ.കണ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: