ബി.എ ആളൂര്‍
കൊച്ചി: കോടതിയോട് മാത്രമായി ചിലത് പറയാനുണ്ടെന്നതിനാല് സുനിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്കി. സെക്ഷന്‍ 164 സിആര്‍പിസി പ്രകാരമാണ് അപേക്ഷ നല്‍കിയത്. അന്വേഷണത്തിനിടെ കസ്റ്റഡിയിലുള്ള പ്രതി നല്കുന്ന മൊഴിക്ക് നിയമ സാധ്യത കുറവായതുകൊണ്ടാണ് രഹസ്യമൊഴി നല്‍കുന്നതെന്ന് ആളൂര്‍ വ്യക്തമാക്കി.
ഉന്നതര്‍ ഉള്‍പ്പെട്ട കേസില്‍ കൂടുതല്‍ വ്യക്തത വരാന്‍ രഹസ്യമൊഴി അത്യാന്താപേക്ഷിതമാണ്. യുവനടി അക്രമിക്കപ്പെട്ട കേസ് ഇതുവരെ ശരിയായ പാതയിലൂടെയാണ് പോകുന്നത്. അതുകൊണ്ട് ഉന്നതര്‍ പിടിയിലാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം ആലുവയിലെ വിഐപി പറയട്ടെയെന്നാണ് സുനി പ്രതികരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം മടങ്ങുന്നതിനിടെയാണ് പ്രതികരണം.
കഥ പകുതിയേ ആയിട്ടുള്ളൂ. കഥ ഇനിയും പുര്ത്തിയാകുവാനുണ്ട്. ഇനിയുള്ള അന്വേഷണത്തില്‍ പല ഉന്നതരും പിടിയിലാകുമെന്നും പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, നടിയെ പീഡിപ്പിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള ആറ് പേരുടെ റിമാന്‍ഡ് കാലാവധി ആഗസ്റ്റ് ഒന്ന് വരെ നീട്ടി. സുനി ഉള്‍പ്പെടെ ആറ് പേരെയും കേസില്‍ നേരത്തെ ജാമ്യം ലഭിച്ച പ്രതിയെയും പോലീസ് ഇന്നലെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ആദ്യം വലിയ വാഹനത്തില്‍ പള്‍സര്‍ സുനിയെയും പിന്നാലെ മറ്റൊരു വാഹനത്തില്‍ കേസിലെ മറ്റ് പ്രതികളായ വിഷ്ണു, മണികണ്ഠന്, ചാര്‍ളി, മാര്ട്ടിന്, വടിവാള്‍ സലി, പ്രദീപ് എന്നിവരെയുമാണ് കോടതിയില്‍ എത്തിച്ചത്. ഇതില്‍ ചാര്‍ളിക്ക് നേരത്തേ ജാമ്യം ലഭിച്ചു. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
കേസില്‍ സിനിമാ മേഖലയില്പ്പെട്ടവരുള്പ്പെടെ ഇനിയും പ്രതികളുണ്ടാകുമെന്ന് ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ തമ്മനം സ്വദേശിയായ മണികണ്ഠന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ഇത് കോടതി മാറ്റി. സുനിയെയും സംഘത്തെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് പറയാനുണ്ട് എന്ന് കേസിലെ മറ്റൊരു പ്രതിയായ വിഷ്ണു പറഞ്ഞു. അത് അടുത്ത ദിവസം കേള്‍ക്കാമെന്ന് പറഞ്ഞ് ജഡ്ജി റിമാന്‍ഡ് കാലാവധി ആഗസ്റ്റ് ഒന്ന് വരെ നീട്ടി.
യുവനടിയെ അക്രമിച്ച കേസുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലന്ന് കേസിലെ പ്രതികളിലൊരളായ വിഷ്ണു പറഞ്ഞു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയപ്പോളാണ് വിജീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പോലീസ് പറയപ്പെടുന്ന മൊബൈല്‍ എന്റെ കൈവശം ഇല്ലെന്ന് മാത്രമല്ല, അത് ഞാന്‍ ആര്‍ക്കും കൊടുത്തിട്ടുമില്ല. എന്തിനാണ് എന്നെ പ്രതിയാക്കിയതെന്ന് തനിക്ക് അറിയില്ലന്നും വിഷ്ണു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: