ഹുവായുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് യുവാക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ്. പ്രത്യേകിച്ച് ഹോണര്‍ ബ്രാന്‍ഡുകള്‍. കൂടുതല്‍ ഫീച്ചറുകളുമായെത്തുന്ന ഹോണര്‍ 8 പ്രോയും കാത്തിരിക്കുകയായിരുന്നു അവര്‍ ഇത്രയും കാലം. ഇനി കാത്തിരിപ്പ് വേണ്ട, ഹോണര്‍ 8 പ്രോ ഇന്ത്യയിലും എത്തി.
ഒരു സൂപ്പര്‍ സ്ലിം പാക്കേജില്‍ പരമാവധി പ്രകടനം നല്കുന്ന ഫോണാണിത്. കട്ടിങ്-എഡ്ജ് പ്രോസസ്സിംഗ് പവര്‍, നീണ്ട ആയുസുള്ള ബാറ്ററി, 14.47സിഎം 2കെ ഡിസ്പ്ലേ, ഡ്യൂവല്‍ ലെന്‍സ് ക്യാമറ…. വിശേഷങ്ങള്‍ തീരുന്നില്ല.
ഭാരം കുറഞ്ഞ 6.97എംഎം ബോഡിയാണ് ഫോണിന്. ആമസോണ്‍, ഗെയിം ലോഫ്റ്റ്, ഗോ പ്രോ, ജോണ്ട് വിആര്‍, ഡീപ്പ് സില്‍വര്‍ ഫിഷ് ലാബുകള്‍ എന്നിവയുമായുള്ള പങ്കാളിത്തത്തിലാണ് ഹോണര്‍ 8 പ്രോ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഡിജിറ്റല്‍ ജീവിത ശൈലിയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്ന സ്മാര്‍ട്ട്ഫോണ്‍ അനുഭവം ഇത് നല്‍കുമെന്ന് ഹുവായ് ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് സെയില്‍സ് വൈസ് പ്രസിഡന്റ് പി. സഞ്ജീവ് പറഞ്ഞു.
ഹോണര്‍ 8 പ്രോയില്‍, എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2കെ ഡിസ്പ്ലേയും നീണ്ട ബാറ്ററി ആയുസും ഡ്യൂവല്‍ ക്യാമറ സെറ്റപ്പും നല്‍കിക്കൊണ്ട് സ്മാര്‍ട്ഫോണ്‍ ഡിസൈനില്‍ പുതിയൊരു നിലവാരം സൃഷ്ടിച്ചുകൊണ്ട് വിപണിയിലെ മുന്‍നിര സ്പെസിഫിക്കേഷനുകള്‍ ഹോണര്‍ 8 പ്രോ ഓഫര്‍ ചെയ്യുന്നു.
6 ജിബി റാം, 4000 എംഎച്ച് ബാറ്ററി, 4 ജി ഡ്യുവല്‍ നാനോ സിം സ്ലോട്ട്, ആന്‍ഡ്രോയ്ഡ് നൂഗഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് പ്രത്യേകതകള്‍. പിന് ക്യാമറയുടെ രണ്ട് ലെന്‍സുകളും 12 എം പിയാണ്. 8 എം പിയാണ് മുന്‍ ക്യാമറ. 29,999 രൂപയാണ് വില.
ഹോണര്‍ 6എക്സ്-ന് ലഭിച്ച വന്‍ സ്വീകരണത്തിനു ശേഷം, ആമസോണില്‍ പ്രത്യേകമായി ഹോണര്‍ 8 പ്രോ അവതരിപ്പിക്കാന്‍ ആമസോണ്‍ ഇന്ത്യയുമായുള്ള പങ്കാളിത്തം ഹോണര്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: