കൊല്ലം: ശാസ്താംകോട്ട തടാകത്തില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം നടത്താന്‍ അനുമതിയില്ലെന്ന് ജില്ലാകളക്ടര്‍ മിത്ര.ടി അറിയിച്ചു.
സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട തടാകത്തെ റംസാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. കൊല്ലം കോര്‍പ്പറേഷനിലേക്കും മൂന്ന് ഗ്രാമപഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തിക്കുന്നത് ഈ തടാകത്തില്‍നിന്നാണ്. തടാകം മലിനമാകാന്‍ കാരണമാകുന്ന എല്ലാവിധ നടപടികളും നിരോധിച്ചുകൊണ്ട് നേരത്തെ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ദേവസ്വം ആറാട്ടുകടവില്‍ ഉള്‍പ്പെടെ ബലിതര്‍പ്പണം നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ട്, റൂറല്‍ എസ്പി, കുന്നത്തൂര്‍ തഹസില്‍ദാര്‍ എന്നിവരെ ചുമതലപ്പെടുത്തി.
















