കോട്ടയം: ഹരിത ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ഇലവീഴാപുഞ്ചിറയിലെ ക്ഷേത്രവും പൈതൃകവും സംരക്ഷിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇലവീഴാപുഞ്ചിറയുടെ പൗരാണിക പാരമ്പര്യവും പൈതൃകവും തമസ്‌ക്കരിക്കനാണ് ജില്ലാ ഭരണകൂടവും കെ.എം. മാണി എംഎല്‍എ, ജോസ് കെ മാണി എംപി, എന്നിവര്‍ ശ്രമിക്കുന്നത്.
പഞ്ചപാണ്ഡവരുടെ വനവാസകാലത്ത് ദ്രൗപദിയുമൊത്ത് ഇവിടെ താമസിച്ചതായും ദ്രൗപദിക്കായി ചിറ നിര്‍്മ്മിച്ചതായും പൗരാണികക്ഷേത്രം ഇവിടെ നിലനിന്നിരുന്നതായും വിശ്വാസമുണ്ട്.
ഇലവീഴാപുഞ്ചിറയുടെ പ്രകൃതിസൗന്ദര്യം മാത്രമല്ല പാരമ്പര്യവും പൈതൃകവും സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യമാണ്. പദ്ധതി നടപ്പാക്കുമ്പോള്‍ ക്ഷേത്രവും ക്ഷേത്രഭൂമിയും ചിറ നിലനിന്നിരുന്ന സ്ഥാനവും സംരക്ഷിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയതാണ്. ആചാരനുഷ്ഠാനങ്ങള്‍ക്ക് യാതൊരു കോട്ടവും വരുത്താതെ ക്ഷേത്രത്തിനും ചിറയ്‌ക്കും ആവശ്യമായ ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കാമെന്നും കളക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനമെടുത്തതാണ്. ഇതിനായി രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനങ്ങള്‍ നടപ്പായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പത്ര സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് വി. മുരളീധരന്‍, വൈസ് പ്രസിഡന്റ് ഡോ. സുകുമാരന്‍ നായര്‍, മീനച്ചില്‍ താലൂക്ക് ജനറല്‍ സെക്രട്ടറി കെ.കെ. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
















