ചെങ്ങന്നൂര്‍: എബിവിപി നേതാവ് വിശാലിന്റെ വീര ബലിദാനത്തിന് ഇന്ന് 5 വയസ്. 2012 ജൂണ്‍ 17നാണ് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ചാണ് മതവര്‍ഗ്ഗീയ വാദികളുടെ അക്രമണത്തില്‍ വിശാല്‍ കൊല്ലപ്പെട്ടത്.
2012 ജൂലൈ 16 ന് ക്രിസ്ത്യന്‍ കോളേജില്‍ നവാഗതരെ സ്വീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വിശാലിനെ യാതൊരു പ്രകോപനവും കൂടാതെ അക്രമികള്‍ പിന്നില്‍ നിന്നു കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും 17ന് പുലര്‍ച്ചെ മരണമടഞ്ഞു.
കോളേജില്‍ നവാഗതരെ സരസ്വതി പൂജ നടത്തിയാണ് എല്ലാ വര്‍ഷവും എബിവിപി പ്രവര്‍ത്തകര്‍ സ്വീകരിച്ചിരുന്നത് ഇതിനായി ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി നാസിംന്റെ നേതൃത്വത്തില്‍ 9 ബൈക്കുകളിലായി വടിവാള്‍, കത്തി, ആസിഡ് ബള്‍ബ് തുടങ്ങിയ ആയുധങ്ങളുമായെത്തിയ 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. വിശാലിനെ കൂടാതെ വിഷ്ണുപ്രസാദ് , എം.എസ് ശ്രീജിത്ത് എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ചെങ്ങന്നൂരില്‍ വിശാല്‍ അനുസ്മരണ പരിപാടികളും സേവന പ്രവര്‍ത്തനങ്ങളും നടക്കും.
















