ന്യൂദല്‍ഹി: രാഹുല്‍ ദ്രാവിഡിന്റെയും സഹീര്‍ ഖാന്റെയും നിയമനം തടഞ്ഞുവച്ച് ബിസിസിഐ അവരെ പൊതുജനമധ്യത്തില്‍ നാണം കെടുത്തുകയാണെന്ന് സുപ്രീം കോടതി നിയമിച്ച ക്രിക്കറ്റ് ഭരണ നിര്‍വഹണ സമിതില്‍ നിന്ന് രാജിവെച്ച രാമചന്ദ്ര ഗുഹ.
പരിശീലകനായിരിക്കെ കുംബ്ലെയക്ക് ബിസിസിഐയില്‍ നിന്ന് ലഭിച്ച മോശം പരിചരണമാണ് ഇപ്പോള്‍ ദ്രാവിഡിനും സഹീറിനും കിട്ടുന്നതെന്ന് ഗുഹ ആരോപിച്ചു.
കുംബ്ലെ,രാഹുല്‍,സഹീര്‍ എന്നിവര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരായിരുന്നു.അവരെ പൊതുജനമധ്യത്തില്‍ നാണം കെടുത്തുന്നത് ശരിയില്ലെന്ന് ചരിത്രകാരന്‍ കൂടിയായ ഗുഹ ട്വിറ്ററില്‍ കുറിച്ചു.
സച്ചിന്‍,ഗാംഗുലി , ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി രവി ശാസ്ത്രിയെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കിയത് ബിസിസിഐ അംഗീകരിച്ചു. എന്നാല്‍ സഹീര്‍ ഖാനെ ബൗളിങ്ങ് കോച്ചാക്കാനും ദ്രാവിഡിനെ ടീമിന്റെ ഉപദേശകനാക്കാനും ഉപദേശക സമിതി ശിപാര്‍ശ ചെയ്‌തെങ്കിലും ഇത് ബിസിസിഐ അംഗീകരിച്ചിട്ടില്ല.
കോച്ചായിരുന്നു അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും തമ്മിലുളള പ്രശ്‌നം ബിസിസിഐ കൈകാര്യം ചെയ്ത രീതിയിലും ഗുഹയ്‌ക്ക് അതൃപ്ത്തിയുണ്ട്.
















